പീഡനം: 10 ാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍
കൂട്ടുകാരുടെയും അയല്‍വാസിയുടെയും പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മരണമൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു
കൊച്ചി: പീഡനം സഹിക്കവയ്യാതെ മണ്ണെണ്ണ ഒഴിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. എറണാകുളം കൊച്ചു കടവന്ത്ര കസ്തൂര്‍ബ നഗര്‍ ചക്കുതറ വീട്ടില്‍ സിറിള്‍ ജോബിസ് ജോര്‍ജ്(22), തൃപ്പൂണിത്തുറ കടവില്‍ വീട്ടില്‍ നന്ദു ശിവന്‍(22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. എറണാകുളം കോന്തുരുത്തി തിട്ടയില്‍ വീട്ടില്‍ ടി ഡി ബിജു(43) നെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കോന്തുരുത്തി സ്വദേശിനിയായ 10 ക്ലാസ് വിദ്യാര്‍ഥിനി ഈ മാസം എട്ടിന് വൈകുന്നേരം 4.30 ഓടെയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 14 ന് വൈകിട്ടോടെ മരിച്ചു. കൂട്ടുകാരുടെയും അയല്‍വാസിയുടെയും പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മരണമൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ബിജുവിനെയാണ് ആദ്യം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുന്നത്. ഇവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT