Kerala

സ്വര്‍ണക്കടത്ത്: സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും

ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് സരിത്ത് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചിരുന്നത്.വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ സരിത്തിനെ ഇന്നലെ മുതലാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും കസ്റ്റംസിനു ലഭിച്ചതായാണ് സുചന.എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറിലെ മുന്നാം പ്രതിയായ ഫാസില്‍ ഫരീദിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്

സ്വര്‍ണക്കടത്ത്: സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു; സന്ദീപിന്റെയും സരിത്തിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പി എസ് സരിത്തിന്റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ കസ്റ്റംസ് തുടരുകയായാണ്.ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നത്. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് സരിത്ത് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചിരുന്നത്.വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ സരിത്തിനെ ഇന്നലെ മുതലാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും കസ്റ്റംസിനു ലഭിച്ചതായാണ് സുചന.

എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറിലെ മുന്നാം പ്രതിയായ ഫാസില്‍ ഫരീദിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫാസില്‍ ഫരീദ് നിലവില്‍ യുഎഇ യില്‍ ആണെന്നാണ് വിവരം.സരിത്തിന്റെ ഭാര്യയെയും കേസില്‍ ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയായ സന്ദീപ് നായരുടെയും ഭാര്യമാരുടെ രഹസ്യ മൊഴിയെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഏതാനും ദിവസം മുമ്പ് കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത് മൊഴി രേഖപെടുത്തിയിരുന്നു.സൗമ്യയുടെ മൊഴിയില്‍ നിന്നും സരിത്ത്, സൗമ്യ, സന്ദീപ് എന്നിവരുടെ സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.ഈ വിവരം ഇന്നലെ ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരും കസ്റ്റംസും അറിയിച്ചിരുന്നു. എന്നാല്‍ ഈ മൊഴി ഇവര്‍ പിന്നീട് മാറ്റിപ്പറഞ്ഞാല്‍ അത് കേസിനെ ബാധിക്കുമെന്നതിനാലാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.അടുത്ത ദിവസം തന്നെ ഇവരെ വീണ്ടും വിളിച്ചുവരുത്തി എറണാകുളത്തെ കോടതിയില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it