- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍', ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എം വി ഗോവിന്ദന് പങ്കില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയ്ക്കെതിരെ മല്‍സരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകന്‍ എന്ന് മുതിര്‍ന്ന നേതാവ് എം വി ജയരാജന്‍. ടി കെ ഗോവിന്ദന്‍ ഒരു വര്‍ഗ വഞ്ചകനാണെന്നും ഇത്തരം വഞ്ചകര്‍ക്കെതിരേ ജനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ടി കെ ഗോവിന്ദന്‍ ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടി ആയെന്നും എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് ടി കെ ഗോവിന്ദനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാര്‍ത്താ സമ്മേളനം നടത്തി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനും യുഡിഎഫ് പിന്തുണ തേടാനുമുള്ള തീരുമാനം പാര്‍ട്ടിയോടുള്ള വഞ്ചനയാണെന്ന് ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി കെ ഗോവിന്ദന്റെ ആരോപണങ്ങളെയും ജയരാജന്‍ തള്ളി. പി ജയരാജനെ ഒതുക്കി വടകരയില്‍ മല്‍സരിപ്പിച്ചുവെന്നും കെ കെ ശൈലജ ടീച്ചറെ മട്ടന്നൂരില്‍നിന്ന് മാറ്റിയെന്നുമുള്ള വാദങ്ങള്‍ വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനായിട്ടാണ് മാറിയത്. മാത്രമല്ല യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടിയായി മാറി. 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത് എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരമൊരു രാഷ്ട്രീയ വഞ്ചനയും വര്‍ഗ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നു. അതുകൊണ്ട് ഇത്തരം ആളുകളെ ജനം തിരിച്ചറിയും. വര്‍ഗ വഞ്ചകര്‍ക്കെതിരെ ജനം അണിനിരക്കും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒരു പങ്കുമില്ല. പാര്‍ട്ടി പൊതുവെ തീരുമാനിച്ചതാണ് ഇക്കാര്യം. ശ്യാമള കഴിഞ്ഞ 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ട്' എം വി ജയരാജന്‍ പറഞ്ഞു.
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മല്‍സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് അദ്ദേഹം. ഇക്കുറി തളിപ്പറമ്പില്‍ മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















