You Searched For "magistrate "

വഞ്ചിയൂര്‍ കോടതിയിലെ സംഭവം: ഹൈക്കോടതി നടപടി തുടങ്ങി; ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തും

2 Dec 2019 3:26 PM GMT
കേരള ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നാളെ വഞ്ചിയൂര്‍ കോടതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കും. അഞ്ചിനു വീണ്ടും ഹൈക്കോടതിയില്‍ യോഗം ചേരാനും ധാരണയായി.വഞ്ചിയൂര്‍ കോടതിയിലുണ്ടായ വിഷയത്തില്‍ ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷനും കേരള ബാര്‍ കൗണ്‍സിലും ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പടെ ഹൈക്കോടതി ഭരണ നിര്‍വഹണ ചുമതലയുള്ള അഞ്ച് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്

മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് ചര്‍ച്ച

2 Dec 2019 4:30 AM GMT
മജിസ്‌ട്രേറ്റിനെ തടഞ്ഞിട്ടില്ലെന്നും പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് ബാര്‍ കൗണ്‍സില്‍ അവകാശപ്പെടുന്നത്. മജിസ്‌ട്രേറ്റിന്റെ പക്വത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അഭിഭാഷകരുടെ വാദം.

വഞ്ചിയൂര്‍ കോടതി സംഘര്‍ഷം: 'എന്റെ മുതുകില്‍ ആഞ്ഞടിച്ചു, അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; വനിതാ മജിസ്‌ട്രേറ്റിനെതിരേ അഭിഭാഷകയുടെ പരാതി

30 Nov 2019 2:40 AM GMT
വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കാണിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ ആര്‍ കെ രാജേശ്വരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വനിത മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരേ വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മജിസ്‌ട്രേറ്റുമാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി ഹൈക്കോടതി

18 Oct 2019 3:04 AM GMT
പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് പോലിസില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്ന് വ്യക്തമാക്കിയാണ് എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നെടുങ്കണ്ടം രാജ്കുമാര്‍ കേസിലടക്കം മജിസ്‌ട്രേറ്റുമാരുടെ അശ്രദ്ധ മൂലം ചില പ്രതികള്‍ക്ക് പോലിസിന്റെ മര്‍നമേറ്റ കാര്യം രേഖപ്പെടുത്താന്‍ കഴിയാതെ പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമെ ഇവ കൂടി പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്

പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തിയെന്ന്; മജിസ്‌ട്രേറ്റിനെ പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി

29 Aug 2019 2:26 PM GMT
ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശിന്റെ ജാമ്യാപേക്ഷ പരഗണിക്കവെയാണ് മജിസ്ട്രേറ്റിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പരിശീലനത്തിനയക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ മജിസ്ട്രേറ്റിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

രാജ്കുമാറിന്റെ കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ

9 July 2019 5:26 AM GMT
മജിസ്‌ട്രേറ്റ് ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് എന്താണ് കാരണം.രാജ്കുമാറിന് എന്തുകൊണ്ടു നടക്കാന്‍ സാധിക്കുന്നില്ല. രാജ്കുമാറിനെ കൊണ്ടുവന്ന കാറിനടുത്തേയ്ക്ക് എന്തിന് താന്‍ പോകണം എന്നുള്ളതിനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കഴിഞ്ഞാലും എന്തു പറ്റി. എന്താണ് അയാള്‍ക്ക് പറ്റിയത് എന്ന് നോക്കണമായിരുന്നു.ഇത്രയും അവശതയുള്ള ആളായിരുന്നുവെങ്കില്‍ അയാളെ ചികില്‍സയക്കായി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു നിര്‍ബന്ധമായും മജിസ്‌ട്രേറ്റ് ആദ്യം ചെയ്യേണ്ടത്

മെഹറലി മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി ചുമതലയേറ്റു

5 July 2019 5:51 AM GMT
1988 മലപ്പുറം കലക്ടറേറ്റില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച മെഹറലി പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, കലക്ടറേറ്റില്‍ ഹുസൂര്‍ ശിരസ്താര്‍, തിരൂര്‍ ആര്‍ഡിഒ, പാലക്കാട് എഡിഎം തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

8 April 2019 11:56 PM GMT
കോട്ടയം പാല മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റ പത്രം സമര്‍പ്പിക്കുക.കേസില്‍ 83 സാക്ഷികളാണ് ഉള്ളത്. ബലാല്‍സംഗം ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ 15 വൈദികരും 25 കന്യാസ്ത്രീമാരും, സാക്ഷി പട്ടികയില്‍ ഉളളതായിട്ടാണ് വിവരം.

അതിര്‍ത്തിയില്‍ രജൗരി ജില്ലയിലെ സ്‌കൂളുകള്‍ അടച്ചു

27 Feb 2019 4:29 AM GMT
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്.

മുന്‍സിഫ്- മജിസ്‌ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം; 45 ഒഴിവുകള്‍, ശമ്പളം 27,000- 44,770 രൂപ

12 Feb 2019 4:39 PM GMT
45 ഒഴിവുകളാണ് ആകെയുള്ളത്. ശമ്പളനിരക്ക് 27,000- 44,770 രൂപ. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. നേരിട്ടും തസ്തികമാറ്റം വഴിയുമാണ് (ട്രാന്‍സ്ഫര്‍) തിരഞ്ഞെടുപ്പ്.
Share it
Top