Kerala

ട്രിപ്പിൾ ലോക്ക്ഡൗൺ: പൂന്തുറ മേഖലയിൽ അവശ്യവസ്തുക്കളെത്തിച്ച് പോപുലർഫ്രണ്ട്

ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യവസ്തുക്കൾ ജില്ലാ പ്രസിഡന്റ് നിസാർ മൗലവി പൂന്തുറ ഡിവിഷൻ സെക്രട്ടറി സജീർഖാന് കൈമാറി.

ട്രിപ്പിൾ ലോക്ക്ഡൗൺ: പൂന്തുറ മേഖലയിൽ അവശ്യവസ്തുക്കളെത്തിച്ച് പോപുലർഫ്രണ്ട്
X

തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ പൂന്തുറ മേഖലയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകി പോപുലർ ഫ്രണ്ട്. ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യവസ്തുക്കൾ ജില്ലാ പ്രസിഡന്റ് നിസാർ മൗലവി പൂന്തുറ ഡിവിഷൻ സെക്രട്ടറി സജീർഖാന് കൈമാറി. ജില്ലാ സെക്രട്ടറി നവാസ് കൊഞ്ചിറവിള, ജില്ലാ കമ്മിറ്റിയംഗം സലീം കരമന സംബന്ധിച്ചു.


സമൂഹ വ്യാപനം റിപോർട്ട് ചെയ്ത പൂന്തുറയിലും പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും പോപുലർ ഫ്രണ്ട് പ്രവർത്തകൾ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.

Next Story

RELATED STORIES

Share it