Kerala

വട്ടിയൂർക്കാവിൽ തീപാറുന്ന ത്രികോണ മൽസരം

മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പോരാട്ടം വേണ്ടി വരും. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഇടതുമുന്നണി പ്രചാരണ രംഗത്ത് ഒരുപടി മുന്നിലാണ്.

വട്ടിയൂർക്കാവിൽ തീപാറുന്ന ത്രികോണ മൽസരം
X

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നടക്കുക തീപാറുന്ന ത്രികോണ മല്‍സരം. ഇപ്പോള്‍ തന്നെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. മൂന്ന് മുന്നണികളും മണ്ഡലത്തില്‍ സ്വാധീനമുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഉപതിരഞ്ഞെടുപ്പില്‍ പരീക്ഷിക്കുന്നത്.

മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനും ബിജെപിക്കും കനത്ത പോരാട്ടം വേണ്ടി വരും. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഇടതുമുന്നണി പ്രചാരണ രംഗത്ത് ഒരുപടി മുന്നിലാണ്. ഓരോ മേഖലയിലും എത്തി നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് വി.കെ പ്രശാന്ത്. കണ്‍വന്‍ഷനും റോഡ് ഷോയും നടത്തി ഇടതു മുന്നണി പ്രചാരണം കൊഴുപ്പിക്കുകയാണ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അൽപം വൈകിയെങ്കിലും യു.ഡി.എഫും പ്രചാരണത്തില്‍ ഒട്ടും പിന്നില്‍ അല്ല. വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണ ആയപ്പോൾ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണ രംഗത്ത് മണ്ഡലം മുന്‍ എം.എല്‍.എ കെ. മുരളീധരന്‍ കൂടി എത്തുകയാണെങ്കില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വത്തിലായിരുന്നു ബിജെപി. ഒടുവില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പേ എന്‍.ഡി.എ വീട് കയറി പ്രചാരണം ആരംഭിച്ചിരുന്നു. ഇന്നലെ സംസ്ഥാന നേതാക്കള്‍ മേഖല തിരിച്ച് കടകളിലും വീടുകളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. സ്റ്റാര്‍ മണ്ഡലമെന്ന നിലയില്‍ പ്രചാരണ രംഗത്ത് വ്യത്യസ്തത കൊണ്ടുവരാനാകും മുന്നണികളുടെ ശ്രമം. വട്ടിയൂര്‍ക്കാവ് നിനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് മോഹന്‍കുമാര്‍ പങ്കുവെച്ചത്. ആദ്യമേ പ്രചാരണത്തിനിറങ്ങിയ തിരുവനന്തപുരം മേയറായ വി.കെ.പ്രശാന്ത് താന്‍ മണ്ഡലത്തിന് സുപരിതനായ വ്യക്തിയാണെന്ന ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയപോരാട്ടത്തിന് ഉപരി എല്ലാവരുടെയും വോട്ടാണ് വി.കെ പ്രശാന്ത് തേടുന്നത്.

Next Story

RELATED STORIES

Share it