Kerala

അതിഥി തൊഴിലാളികളുടെ യാത്ര; പോലിസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഹോം ഗാര്‍ഡുകളുടെയും അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.

അതിഥി തൊഴിലാളികളുടെ യാത്ര; പോലിസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
X

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചു. അതിഥിതൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിനായി ഹോം ഗാര്‍ഡുകളുടെയും അതിഥി തൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.

ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പോലിസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്താന്‍ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

Next Story

RELATED STORIES

Share it