Kerala

ടിപ്പര്‍ ലോറി മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍

ഇടപ്പള്ളി പോണേക്കരയില്‍ താമസിക്കുന്ന മുഹമ്മദ് ബിലാല്‍ (25), ആലുവ യുസി കോളജിനു സമീപം താമസിക്കുന്ന അരുണ്‍ റെജി (19) വാഴക്കാലയില്‍ താമസിക്കുന്ന പ്രവീണ്‍കുമാര്‍(39 ),കളമശ്ശേരി കുസാറ്റ് ഭാഗത്ത് താമസിക്കുന്ന മനു(29), ആലുവ തുരുത്ത് സ്വദേശ റിഷാദ്(30 ) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്

ടിപ്പര്‍ ലോറി മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍
X

കൊച്ചി: എറണാകുളം ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനു സമീപത്തും നിന്നും ടിപ്പര്‍ ലോറി മോഷ്ടിച്ച സംഘം പോലിസ് പിടിയില്‍.ഇടപ്പള്ളി പോണേക്കരയില്‍ താമസിക്കുന്ന മുഹമ്മദ് ബിലാല്‍ (25), ആലുവ യുസി കോളജിനു സമീപം താമസിക്കുന്ന അരുണ്‍ റെജി (19) വാഴക്കാലയില്‍ താമസിക്കുന്ന പ്രവീണ്‍കുമാര്‍(39 ),കളമശ്ശേരി കുസാറ്റ് ഭാഗത്ത് താമസിക്കുന്ന മനു(29), ആലുവ തുരുത്ത് സ്വദേശ റിഷാദ്(30 ) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

മണല്‍ മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ട റിഷാദിന് ബുക്കുപേപ്പറും ഇല്ലാതെ ടിപ്പര്‍ ലോറി ആവശ്യമുണ്ടെന്ന് സഹൃത്തായ മനുവിനോട് പറയുകയും മനുവിന്റെ നിര്‍ദേശപ്രകാരം ബിലാലും സംഘവും ചേര്‍ന്ന് ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന്‍ ഭാഗത്തു ര്‍വീസ് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ടിപ്പര്‍ ലോറി കള്ളതാക്കോലുപയോഗിച്ച് സ്റ്റാര്‍ട്ട്് ചെയ്ത് കടത്തിക്കൊണ്ടുപോയി റിഷാദിന് വില്‍ക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലിസ് പിടിയിലായത്.

ലോറിയുടെ നമ്പര്‍ പ്ലെയിറ്റ് പെയിന്റടിച്ച് മറച്ച നിലയില്‍ ടിപ്പര്‍ ലോറി ആലുവാ ഭാഗത്തു നിന്നും പോലിസ് കണ്ടെടുത്തു. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ്് കമ്മീഷണര്‍ എ ജെ തോമസിന്റെ നിര്‍ദേശപ്രകാരം ചേരാനല്ലൂര്‍ പോലിസ് ഇന്‍സ്പക്ടര്‍ പി കെ വിജയരാഘവന്‍ , സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ്, എ എസ്സ് ഐമാരായ വിജയകുമാര്‍, ഷിബു ജോര്‍ജ്ജ്, എസ്് സിപിഒ പോള്‍, സിപിഒ മാരായ ശ്രീരാജ്,അനീഷ്,നിതിന്‍ ജോണ്‍,പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it