തൃശൂരില്‍ തുഷാറിന് പകരം സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി
ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു.

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കും. ബിഡിജെഎസിന് നല്‍കിയ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തെ തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അല്‍പസമയം മുമ്പ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തുകയായിരുന്നു. പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ സുരേഷ് ഗോപി. യുഡിഎഫിന് വേണ്ടി ടി എന്‍ പ്രതാപനും എല്‍ഡിഎഫിനുവേണ്ടി രാജാജി മാത്യുവും മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് കാഴ്ചവയ്ക്കുന്നത്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT