Sub Lead

'ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... അവരെ വെറുതെ വിടില്ല'; ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... അവരെ വെറുതെ വിടില്ല; ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍
X

തെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്(ഐആര്‍ജിസി). ഖാംനഇയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

'ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാല്‍ ഖാംനഈ വരിച്ച രക്തസാക്ഷിത്വം, ഈ മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍... അവരെ വെറുതെ വിടില്ല'- ഐആര്‍ജിസി വ്യക്തമാക്കി.

ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാനെതിരെ സൈനിക ആക്രമണം തുടരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കൃത്യവും, വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരും. അതേസമയം, ഖാംനഈയെ വധിച്ചെങ്കിലും മിഡില്‍ ഈസ്റ്റില്‍ സമാധാനം കൈവരിക്കുംവരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

ഇറാനിലുടനീളം അമേരിക്കയും ഇസ്രയേലും സംയുക്തമായി രാത്രി മുഴുവന്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ഇതുവരെ 201 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യഥാര്‍ത്ഥ മരണസംഖ്യയും നാശനഷ്ടങ്ങളും ഇതിലും വളരെയേറെ ആയിരിക്കുമെന്ന് ആണ് വിവരം. വ്യോമാക്രമണം തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവായ 86 വയസുള്ള ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ ആണ് ആദ്യം അവകാശപ്പെട്ടത്. ഖമനെയി ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഖമനെയി കൊല്ലപ്പെട്ട് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Next Story

RELATED STORIES

Share it