Big stories

രക്തസാക്ഷി: ആയത്തുല്ല അലി ഖാംനഈയുടെ മരണം സ്ഥരീകരിച്ച് ഇറാന്‍

രക്തസാക്ഷി:  ആയത്തുല്ല അലി ഖാംനഈയുടെ മരണം സ്ഥരീകരിച്ച് ഇറാന്‍
X

തെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിയായതായി സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി. രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it