- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിക്കോടിയില്‍ വീട്ടമ്മയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു
മകന്‍ ബെംഗളൂരുവില്‍ ജോലിചെയ്യുന്നതിനാല്‍ ചന്ദ്രിക വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
കോഴിക്കോട്(തിക്കോടി): തിക്കോടിയില്‍ വീട്ടമ്മയെ ആക്രമിച്ച് 12 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. അരീക്കര വയല്‍ക്കുനി 'പൗര്‍ണമി'യില്‍ ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ റിട്ട.ഉദ്യോഗസ്ഥനായിരുന്ന പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രിക (70) യെ ആക്രമിച്ചാണ് ആഭരണം കവര്‍ന്നത്. ആറ്ുപവന്‍ തൂക്കംവരുന്ന അഞ്ചുവളകളും ആറ് പവന്റെ മാലയുമാണ് നഷ്ടമായത്.
ബുധനാഴ്ച രാത്രി 8. 30ഓടെയാണ് സംഭവംനടന്നത്. പുറത്ത് ശബ്ദംകേട്ട് വാതില്‍ത്തുറന്ന ഇവരെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. ബോധംവന്നപ്പോള്‍ അടുത്ത വീട്ടുകാരെ വിളിച്ചെങ്കിലും ആരുംകേട്ടില്ല. നേരംവെളുത്ത് അയല്‍വാസിയെ വിളിച്ചപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. ആക്രമണത്തില്‍ കണ്ണിനുംനാവിനും പരിക്കേറ്റ ഇവര്‍ ചികിത്സ തേടി. വീട്ടിനകത്തും പുറത്തും അക്രമി ടാല്‍കംപൗഡര്‍ വിതറിയിട്ടുണ്ട്. അക്രമിക്ക് ഏകദേശം 35 വയസ്സ് തോന്നുമെന്നും കൈയുറ ധരിച്ചിട്ടുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. മകന്‍ ബെംഗളൂരുവില്‍ ജോലിചെയ്യുന്നതിനാല്‍ ചന്ദ്രിക വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
കോഴിക്കോട് റൂറല്‍ എസ്.പി ഡോ. ശ്രീനിവാസ്, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, മേപ്പയൂര്‍ സിഐ അനൂപ്, എസ്‌ഐമാരായ പിഎസ് സുനില്‍കുമാര്‍, പി രമേശന്‍, എഎസ്‌ഐ സുരേഷ്, ഡോഗ് സ്‌ക്വോഡ്, ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
RELATED STORIES
ആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMT'ദിലീപിനെതിരെ തെളിവില്ല' ; ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ നടി...
11 Dec 2024 11:29 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMT