Kerala

യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

കഴിഞ്ഞ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളുവങ്ങാട് യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് താക്കോലെടുത്ത് മോഷണം നടത്തുകയായിരുന്നു. ഇതു സംബന്ധിച്ച് കടയുടമ പാണ്ടിക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.

യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
X

പാണ്ടിക്കാട്: യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തേനൂര്‍ നാരികല്‍ പ്രബിന് ഭവനത്തില്‍ പ്രബിന്‍ (26) ആണ് പിടിയിലായത്.

കഴിഞ്ഞ 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളുവങ്ങാട് യൂസ്ഡ് കാര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് താക്കോലെടുത്ത് മോഷണം നടത്തുകയായിരുന്നു. ഇതു സംബന്ധിച്ച് കടയുടമ പാണ്ടിക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, പാണ്ടിക്കാട് പോലിസ് ഇന്‍സ്‌പെക്ടര്‍ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ സെബാസ്റ്റ്യന്‍ സിപിഒ ഷമീറ് കരുവാരകുണ്ട് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.







Next Story

RELATED STORIES

Share it