- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീര്‍ ടി കെ അബ്ദുല്ലയുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം നേതാവും പണ്ഡിതനുമായ ടി കെ അബ്ദുല്ലയുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചിച്ചു. ഇസ്‌ലാമികപരമായി സകലമേഖലകളിലും മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമിയെ നയിച്ച അമീര്‍, ഇസ്‌ലാമിക പണ്ഡിതന്‍, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗം, ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം മികവ് പുലര്‍ത്തി. ഇസ്‌ലാമിക നവജാഗരണം ഇന്ത്യയില്‍ ശക്തിപ്പെട്ടപ്പോള്‍ സജീവമായി മുസ്‌ലിം യുവതയെ സ്വാധീനിച്ചൊരു പണ്ഡിതനായിരുന്നു അദ്ദേഹം.
ഖുര്‍ആനില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നുമൊക്കെ പാഠങ്ങള്‍ ഉദ്ധരിച്ച് സമകാലിക വിഷയങ്ങളില്‍ നിലപാടുകളും പരിഹാരവും നിര്‍ദേശിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉറുദു കവിതകള്‍ ഉദ്ധരിച്ചുള്ള അദ്ദേഹത്തിന്റെ ശാന്തഗംഭീരമായ പ്രസംഗം ഏറെ സ്വീകാര്യത നേടിയിരുന്നു. കഴിഞ്ഞ ഏഴുപതിറ്റാണ്ടായി കര്‍മരംഗത്ത് സജീവമായിരുന്ന ടി കെ അബ്ദുല്ല സാഹിബിന് അറിവിനോട് വിശിഷ്യാ ഇസ്‌ലാമിക വിജ്ഞാനീയങ്ങളോട് അടങ്ങാത്ത തൃഷ്ണയുണ്ടായിരുന്നു. കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ പരലോകജീവിതം നാഥന്‍ സന്തോഷകരമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു- സി പി മുഹമ്മദ് ബഷീര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
RELATED STORIES
ഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT