എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി
പരീക്ഷകൾ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി. നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈമാസം 26 മുതൽ 30 വരെ മുൻ നിശ്ചയപ്രകാരം പരീക്ഷകൾ നടത്തും. കൃത്യമായ സമാൂഹിക അകലം പാലിച്ചും കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ അനുസരിച്ചുമായിരിക്കും പരീക്ഷകൾ നടത്തുക.
പരീക്ഷകൾ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ജൂണിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇതിന് വിരുദ്ധമായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരീക്ഷ നടത്തുമെന്ന് അറിയിച്ചത്. നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരമാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT