Latest News

ശബരിമലയിലെ യുവതീപ്രവേശന ഹരജി; ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു

ശബരിമലയിലെ യുവതീപ്രവേശന ഹരജി; ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു
X

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന ഹരജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നല്‍കുന്നത്.

ഹരജികള്‍ തരംതിരിച്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും. മാര്‍ച്ച് പതിനാലിന് മുമ്പ് വാദങ്ങള്‍ എഴുതിനല്‍കണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പുനപ്പപരിശോധനാ ഹര്‍ജികള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാന്‍ ഉള്ളത്.

Next Story

RELATED STORIES

Share it