Latest News

ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ഇന്ന് മുതല്‍

ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ഇന്ന് മുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ഇന്ന് മുതല്‍ തുടങ്ങും. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും.

ശമ്പള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.

Next Story

RELATED STORIES

Share it