Kerala

ജോസ് ടോമിന് 'രണ്ടില' നല്‍കരുത്; തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്

അസിസ്റ്റന്റ് വരണാധികാരിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കത്ത് നല്‍കിയത്. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ് ജോസഫ് നല്‍കിയിരിക്കുന്നത്.

ജോസ് ടോമിന് രണ്ടില നല്‍കരുത്; തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്
X

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ചിഹ്‌നമായ 'രണ്ടില' നല്‍കരുതെന്ന് പി ജെ ജോസഫ്. അസിസ്റ്റന്റ് വരണാധികാരിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കത്ത് നല്‍കിയത്. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ് ജോസഫ് നല്‍കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍, ജോസ് വിഭാഗത്തിന് പാര്‍ട്ടി ചിഹ്‌നം നല്‍കരുതെന്നും ജോസഫ് വരണാധികാരിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ജോസ് ടോമിന് രണ്ടില ചിഹ്‌നം അനുവദിക്കണമെങ്കില്‍ ഇന്ന് മൂന്നിനകം കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ കത്ത് നല്‍കണമെന്ന് അസിസ്റ്റന്റ് വരണാധികാരി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫ് കത്ത് നല്‍കിയത്. അതേസമയം, 'രണ്ടില ചിഹ്‌ന'ത്തിനായി ജോസ് കെ മാണി വിഭാഗവും വരണാധികാരിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ചിഹ്‌നം അനുവദിക്കാന്‍ അധികാരമുണ്ടെന്ന് കാണിച്ച് സ്റ്റീഫന്‍ ജോര്‍ജാണ് അസിസ്റ്റന്റ് വരണാധികാരിക്ക് കത്ത് നല്‍കിയത്. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയാണ് ജോസ് ടോം പുലിക്കുന്നേല്‍.

വര്‍ക്കിങ് ചെയര്‍മാന്‍ മാത്രമാണ് ജോസഫ്. അതിനാല്‍ 'രണ്ടില ചിഹ്‌നം' ലഭിക്കാന്‍ അവകാശമുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. തെങ്ങ്, ടെലിവിഷന്‍, ഓട്ടോറിക്ഷ എന്നീ ചിഹ്‌നങ്ങളാണ് പി ജെ ജോസഫിന്റെ വിമതസ്ഥാനാര്‍ഥിയായ ജോസഫ് കണ്ടത്തില്‍ ആവശ്യപ്പെട്ടത്. 'രണ്ടില ചിഹ്‌നം' അനുവദിക്കാനുള്ള വിവേചനാധികാരം വരണാധികാരിക്കാണെന്ന് നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. വരണാധികാരിക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ ഇടപെടൂ എന്നാണ് മീണ അറിയിച്ചത്. ഇതെത്തുടര്‍ന്നാണ് ചിഹ്‌നത്തെക്കുറിച്ചുള്ള തര്‍ക്കം വരണാധികാരിക്ക് മുന്നിലെത്തിയത്.

Next Story

RELATED STORIES

Share it