Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമം: കാംപസ് ഫ്രണ്ട്

ജനകീയസ്വഭാവത്തില്‍ സംഘപരിവാരത്തിനെതിരായ നിര്‍ണായകമായ ചെറുത്തുനില്‍പ്പ് നടക്കുന്ന സമയമാണിത്. ഇവിടെ ഇരകളുടെ പക്ഷം ചേര്‍ന്ന് സമരങ്ങളെ ശക്തിപ്പെടുത്തേണ്ടതിന് പകരം അക്രമിച്ചും തല്ലിത്തകര്‍ത്തും ആര്‍എസ്എസ്സിന്റെ ബി ടീമാവാനാണ് ശ്രമം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമം: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്തെ കാംപസുകളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സമരവേദികള്‍ക്കെതിരായ എസ്എഫ്‌ഐ അക്രമത്തെ അപലപിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച ഇടപെടലുകളേ കാംപസുകളില്‍ നടക്കാന്‍ പാടുള്ളൂ എന്ന പഴയ ഫ്യൂഡല്‍ നിലപാടുമായാണ് എസ്എഫ്‌ഐയുടെ നടപ്പ്. അക്കാലമൊക്കെ കഴിഞ്ഞെന്ന് എസ്എഫ്‌ഐ നേതാക്കളും അണികളും ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നാവും.

ജനകീയസ്വഭാവത്തില്‍ സംഘപരിവാരത്തിനെതിരായ നിര്‍ണായകമായ ചെറുത്തുനില്‍പ്പ് നടക്കുന്ന സമയമാണിത്. ഇവിടെ ഇരകളുടെ പക്ഷം ചേര്‍ന്ന് സമരങ്ങളെ ശക്തിപ്പെടുത്തേണ്ടതിന് പകരം അക്രമിച്ചും തല്ലിത്തകര്‍ത്തും ആര്‍എസ്എസ്സിന്റെ ബി ടീമാവാനാണ് ശ്രമം. അതേസമയം, പൗരത്വ ദേദഗതി നിയമത്തിനെതിരേ ആത്മാര്‍ഥമായ ഇടപെടലുകളൊന്നും എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നുണ്ടാവുന്നുമില്ല. പുറത്ത് സിപിഎം സ്വീകരിക്കുന്ന അതേ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കാംപസുകളില്‍ എസ്എഫ്‌ഐയും കൊണ്ടുനടക്കുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്താത്ത പക്ഷം എസ്എഫ്‌ഐ വലിയ വില നല്‍കേണ്ടിവരുമെന്നും കാംപസ് ഫ്രണ്ട് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി പി അജ്മല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി, സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി, ട്രഷറര്‍ ആസിഫ് എം നാസര്‍, കമ്മിറ്റിയംഗം അല്‍ ബിലാല്‍ സലിം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it