ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല: സീതാറാം യെച്ചൂരി​

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാക്കും. ​വീ​ടു​ക​ള്‍ തോ​റും ക​യ​റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തും.

ഗ​വ​ർ​ണ​ർ പ​ദ​വി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല: സീതാറാം യെച്ചൂരി​

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​മാ​രു​ടെ പ്ര​സ​ക്തി​യെ​പ്പ​റ്റി ആ​ലോ​ചി​ക്കേ​ണ്ട സ​മ​യ​മാ​യെന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ​വ​ർ​ണ​ർ പ​ദ​വിയെന്നത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​താണ്. ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ഗവർണർമാർ പ്ര​വ​ര്‍​ത്തി​ക്ക​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സിപിഎം പ്ര​തി​ഷേ​ധം ശ​ക്ത​മാക്കും. ​വീ​ടു​ക​ള്‍ തോ​റും ക​യ​റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ​ര​ജി​സ്റ്റ​ര്‍ സം​ബ​ന്ധി​ച്ചും ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ സം​ബ​ന്ധി​ച്ചും ഉ​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കും. ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​ക​രു​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ക്കും. മാ​ര്‍​ച്ച് 23ന് ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല. രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെല്ലാം ഇല്ലാതെയാക്കണമെന്നും യെച്ചൂരി പറഞ്ഞു. പുതിയ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിര്‍ദ്ദേശം തള്ളണമെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആര്‍മി കമാന്റര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് അംഗീകരിക്കാനാകില്ല. കാശ്മീരിലെ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കണം. ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുകയും ഗതാഗത സംവിധാനം പഴയരൂപത്തിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

സംയുക്തമായി നടത്തുന്ന മുഴുവന്‍ സമരങ്ങള്‍ക്കും സിപിഎം പിന്തുണ നല്‍കും. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പ്രചരണം നടത്തും. സംയുക്ത സമരം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യയുണ്ടാക്കാന്‍ സാധിക്കില്ല. കേരളത്തോടുള്ള കേന്ദ്ര അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നും കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top