- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂ; 72 രാജ്യങ്ങളുടെ നാവികസേനകള്‍ അണിനിരക്കും

വിശാഖപട്ടണം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസ പ്രകടനങ്ങളിലൊന്നായ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂയ്ക്ക് ബംഗാള്‍ ഉള്‍ക്കടല്‍ വേദിയാകുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരത്ത് നടക്കുന്ന ചടങ്ങില്‍ 72 രാജ്യങ്ങളിലെ നാവികസേനകള്‍ പങ്കെടുക്കും. അറുപതിലധികം യുദ്ധക്കപ്പലുകളാണ് പരേഡില്‍ അണിനിരക്കുന്നത്.
ഇന്ത്യന്‍ സായുധ സേനയുടെ പരമാധികാരിയായ രാഷ്ട്രപതി ദ്രൗപതി മുര്‍മു ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുകയും നാവികസേനയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. രാവിലെ രാഷ്ട്രപതിയുടെ സല്യൂട്ടോടെയാണ് ഫ്‌ലീറ്റ് റിവ്യൂ ആരംഭിക്കുക. ഏകദേശം മൂന്നു മണിക്കൂര്‍ നീളുന്ന ചടങ്ങില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐഎന്‍എസ് സുമേധ കപ്പലില്‍ കയറി ആഴക്കടലിലേക്ക് നീങ്ങി വിവിധ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രാഷ്ട്രപതി പരിശോധിക്കും. ആന്ധ്രപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ രാഷ്ട്രപതിയെ അനുഗമിക്കും.
യുഎസ്, റഷ്യ എന്നിവയുടെ അത്യാധുനിക യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്നതാണ് ഫ്‌ലീറ്റ് റിവ്യൂയുടെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും സൈനിക ശേഷി പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ കപ്പലുകള്‍ ഇതിനോടകം തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിട്ടുണ്ട്. കപ്പല്‍ പരേഡിനൊപ്പം നാവികസേനാ വിമാനങ്ങളുടെ ഫ്‌ലൈപാസ്റ്റും അന്തര്‍വാഹിനികളുടെ പ്രദര്‍ശനവും ചടങ്ങിന് ഭംഗിയേകും. വിവിധ രാജ്യങ്ങളിലെ നാവികസേനകളുടെ ഈ കൂട്ടായ്മ അവരുടെ സൈനിക വൈദഗ്ധ്യവും പരസ്പര സഹകരണവും ലോകത്തിന് മുന്നില്‍ തെളിയിക്കുന്ന വേദിയായിത്തീരുമെന്നാണ് വിലയിരുത്തല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















