Latest News

ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസ്; ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി

ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസ്; ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി
X

കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പോലിസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ഷാജന്‍ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്. പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it