Latest News

എഐ ഉപയോഗിച്ച് നിയമപരമായ ഹരജികള്‍ തയ്യാറാക്കുന്ന പ്രവണതയ്‌ക്കെതിരേ സുപ്രിംകോടതി

എഐ ഉപയോഗിച്ച് നിയമപരമായ ഹരജികള്‍ തയ്യാറാക്കുന്ന പ്രവണതയ്‌ക്കെതിരേ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിയമപരമായ ഹരജികള്‍ തയ്യാറാക്കുന്ന പ്രവണതയ്‌ക്കെതിരേ വിമര്‍ശനമുയര്‍ത്തി സുപ്രിംകോടതി. കോടതിയില്‍ സമര്‍പ്പിക്കുന്ന ഹരജികളില്‍ നിലവിലില്ലാത്ത കേസുകളും വിധിന്യായങ്ങളും വ്യാജമായി സൃഷ്ടിച്ച ഉദ്ധരണികളും ഉള്‍പ്പെടുത്തുന്നത് വര്‍ദ്ധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു.

അഭിഭാഷകര്‍ വസ്തുതകള്‍ പരിശോധിക്കാതെ എഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ആശങ്കകള്‍ പങ്കുവെച്ചത്.

Next Story

RELATED STORIES

Share it