India

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ടാക്‌സി ചെയ്യുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിര്‍ത്തിയിട്ടിരുന്ന അകാശ എയര്‍ വിമാനത്തില്‍ തട്ടിയാണ് അപകടമുണ്ടായത്.

സ്‌പൈസ് ജെറ്റിന്റെ ബി 737 - 700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും അകാശ എയര്‍ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറും കൂട്ടിയിടിയില്‍ തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഗ്രൗണ്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാശ എയറിന്റെ ക്യുപി 1406 വിമാനത്തിലാണ് സ്‌പൈസ് ജെറ്റ് വിമാനം തട്ടിയത്. തങ്ങളുടെ വിമാനം നിര്‍ത്തിയിട്ടിരുന്ന സമയത്താണ് സ്‌പൈസ് ജെറ്റ് വിമാനം വന്ന് തട്ടിയതെന്ന് അകാശ എയര്‍ വക്താവ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.


Next Story

RELATED STORIES

Share it