Latest News

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി രാജീവ് കണ്ഠരര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്

ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയത്. തന്ത്രിക്കെതിരായ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇപ്പോള്‍ തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

Next Story

RELATED STORIES

Share it