Latest News

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ കൂടി ചികില്‍സയില്‍

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ കൂടി ചികില്‍സയില്‍
X

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ കൂടി ചികില്‍സയില്‍. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയത്. മരിച്ച കൊല്ലം സ്വദേശികള്‍ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.

വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം. അതേസമയം, കൊല്ലം സ്വദേശികളുടെ മരണത്തില്‍ ഇതുവരെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകന്‍ ഷാജിയുടെയും പത്തോളജി ഫലം വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂ. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും.

Next Story

RELATED STORIES

Share it