Kerala

തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട് അച്ചന്‍ തളര്‍ന്ന് വീണു മരിച്ചു

മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര്‍ശനും (24), അച്ഛന്‍ സദാനന്ദനുമാണ് (65) മരിച്ചത്.

തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട് അച്ചന്‍ തളര്‍ന്ന് വീണു മരിച്ചു
X

ധര്‍മടം: തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര്‍ശനും (24), അച്ഛന്‍ സദാനന്ദനുമാണ് (65) മരിച്ചത്. മകന്‍ മുകളിലത്തെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തലശ്ശേരിയിലെ സാന്‍ജോസ് സ്‌കൂളില്‍ അധ്യാപികയായ അമ്മ ടി പി ദീപ രാവിലെ ജോലിക്ക് പോയിരുന്നു. മകന്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മുഴപ്പിലങ്ങാട് ശ്മശാനത്തില്‍.

Next Story

RELATED STORIES

Share it