Kerala

രണ്ടാം ശ്രമവും പരാജയം; നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നത് നിര്‍ത്തിവച്ചു

ഇതിന്റെ ഭാഗമായി ട്രാക്കില്‍ വച്ച മണല്‍ ചാക്കുകള്‍ നീക്കി വൈദ്യുതി പുനസ്ഥാപിച്ച് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു

രണ്ടാം ശ്രമവും പരാജയം; നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നത് നിര്‍ത്തിവച്ചു
X

കോട്ടയം: രണ്ടാം ശ്രമവും പരാജയപ്പെട്ടതോടെ നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാത്രിയില്‍ പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതിന്റെ ഭാഗമായി ട്രാക്കില്‍ വച്ച മണല്‍ ചാക്കുകള്‍ നീക്കി വൈദ്യുതി പുനസ്ഥാപിച്ച് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. രാവിലെ 11 മുതല്‍ നിയന്ത്രിത അളവില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തി പാലം പൊളിക്കാനാണു കരാറുകാര്‍ നിശ്ചയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് രാവിലെ 11നു പാലത്തിന്റെ വലതു ഭാഗത്ത് സ്‌ഫോടനം നടത്തി. തുടര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. പിന്നീട് അഞ്ചര മണിക്കൂറിന് ശേഷം ഇടതുഭാഗത്ത് വീണ്ടുമൊരും സ്‌ഫോടനം കൂടി നടത്തിയെങ്കിലും പൊളിച്ചുനീക്കല്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു. വൈകീട്ട് ആറുമണി കഴിഞ്ഞതോടെ് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ശക്തിയുള്ള കോണ്‍ക്രീറ്റ് ബീമായതിനാലാണു ശ്രമം പരാജയപ്പെട്ടത്. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാന്‍ പാലം മുഴുവന്‍ പ്ലാസ്റ്റിക് വല കൊണ്ടുമൂടിയിരിക്കുകയാണ്. സ്‌ഫോടനം കാണാന്‍ പൊതുജനങ്ങള്‍ക്കു നെഹ്‌റു സ്‌റ്റേഡിയത്തില്‍ സൗകര്യമൊരുക്കിയതിനാല്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം, പോലിസ്, അഗ്‌നിശമനസേന, നഗരസഭ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി.

ബഹുനിലകെട്ടിടങ്ങള്‍ കുറഞ്ഞനേരം കൊണ്ട് പൊളിക്കുന്ന നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യയാണ് പ്രയോഗിച്ചത്. പാശ്ചാത്യ നഗരങ്ങളില്‍ പ്രയോഗിക്കുന്ന നിയന്ത്രിത സ്‌ഫോടനം കേരളത്തില്‍ ആദ്യമായാണു പരീക്ഷിക്കുന്നത്. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്റ്റ്‌സ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാര്‍ ഏറ്റെടുത്തത്. പാലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സുഷിരങ്ങള്‍ ഇട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് സ്‌ഫോടനം നടത്തുക. നാളെ വീണ്ടും പാലം പൊളിക്കുന്നത് പുനരാരംഭിക്കുമോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മേല്‍പാലം പൊളിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. മെമു ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവൃത്തി നിര്‍ത്തിവച്ചതോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it