Sub Lead

വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്; ദുബയില്‍ നിന്ന് 30,000 പേര്‍ യാത്ര ചെയ്തതായി എമിറേറ്റ്‌സ്

വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്; ദുബയില്‍ നിന്ന് 30,000 പേര്‍ യാത്ര ചെയ്തതായി എമിറേറ്റ്‌സ്
X

യുദ്ധത്തിനിടെ അനിശ്ചിതത്വത്തിലായ വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നതായി റിപോര്‍ട്ട്. ഇന്നലെ ദുബയില്‍ നിന്ന് ഇന്നലെ 30,000 പേര്‍ വിമാന യാത്ര നടത്തിയതായി എമിറേറ്റ്‌സ് അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ലൈനായ എമിറേറ്റ്‌സ് വരും ദിവസങ്ങളില്‍ തങ്ങളുടെ ശൃംഖലയുടെ 100 ശതമാനവും തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി ഉദ്ധരിച്ച് എമിറേറ്റ്സ് വക്താവ് പറഞ്ഞു.

ഇറാനില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് മുടങ്ങിയിരിന്നു. അനിശ്ചിതത്വങ്ങള്‍ക്കിടേയാണ് വിമാനയാത്ര പുനരാരംഭിച്ചത്.

Next Story

RELATED STORIES

Share it