Kerala

എന്‍ആര്‍സിയും സിഎഎയും ഭരണഘടനാ വിരുദ്ധം: അഡ്വ: കെ പി മുഹമ്മദ് ശെരീഫ്

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും മുസ്‌ലിം ജനവിഭാഗത്തിന് മാത്രമല്ല എല്ലാവര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്നും അഡ്വ: കെ പി മുഹമ്മദ് ശെരീഫ് ഓര്‍മ്മിപ്പിച്ചു.

എന്‍ആര്‍സിയും സിഎഎയും ഭരണഘടനാ വിരുദ്ധം: അഡ്വ: കെ പി മുഹമ്മദ് ശെരീഫ്
X

മലപ്പുറം: ഫാഷിസ്റ്റ് ഭരണംകൂടം കൊണ്ട് വന്ന എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധമാണന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം അഡ്വ: കെ പി മുഹമ്മദ് ശെരീഫ് പറഞ്ഞു. രാജ്യവിരുദ്ധ ബില്ലുകളെ കുറിച്ച് എസ്ഡിപിഐ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ വിഷയവതരണം നടത്തുകയായിരുന്നു അദ്ദേഹം.


1955 ല്‍ നടപ്പിലാക്കിയ പൗരത്വ നിയമങ്ങള്‍ ഇത്രയേറെ സങ്കീര്‍ണ്ണമാക്കിയതിന് പിന്നില്‍ സുപ്രീം കോടതിയുടെ വിധികളാണ്. മൗലിക അവകാശങ്ങളില്‍പെട്ട വിഷയങ്ങള്‍ അട്ടിമറിച്ച് ഹിന്ദുത്വ രാജ്യം സൃഷ്ടിക്കുവാന്‍ നിയമ ഭേദഗതി വരുത്തിയും, ഭയപെടുത്തിയും ഫാഷിസ്റ്റ് ഭരണം കൂടം നടത്തുന്ന ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്ത് വരണം. ഇത്തരം നിയമങ്ങള്‍ മുസ്‌ലിം ജനവിഭാഗത്തിന് മാത്രമല്ല എല്ലാവര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്നും മുഹമ്മദ് ശെരീഫ് ഓര്‍മ്മിപ്പിച്ചു.

മലപ്പുറം പാര്‍ട്ടി ഓഫിസ് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ അഭിഭാഷകരായ കെ സി നസീര്‍, എ എ റഹീം, ഡോ: സി എച്ച് അശ്‌റഫ്, ശൗക്കത്ത്, ബീരാന്‍ കുട്ടി സംസാരിച്ചു.

Next Story

RELATED STORIES

Share it