You Searched For "nrc"

പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍: കനിമൊഴി എംപി

17 Jan 2020 1:43 PM GMT
രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തെയും ശ്രേഷ്ഠതയെയും തകര്‍ക്കുകയാണ് ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമുള്ള നിയമമല്ലിത്. രാജ്യത്തെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള നിയമമായാണ് ഇതിനെ കാണേണ്ടത്. രാജ്യം മുഴുവനും ഈ നിയമം ബാധിക്കുമെന്നും കനിമൊഴി പറഞ്ഞു.വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്നാണ് മോദി പറയുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരു പോലെ കാണ്ടേണ്ട ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്. വസ്ത്രവും മതവും ആചാരങ്ങളും നോക്കി ജനങ്ങളെ വിഭജിച്ച ജര്‍മ്മനിയിലെ ചരിത്രമാണ് ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുന്നത്

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

17 Jan 2020 11:13 AM GMT
എന്‍പിആറിനായി ശേഖരിച്ച ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിനായി (എന്‍ആര്‍സി) ഉപയോഗിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം റൂള്‍ 4 അനുമതി നല്‍കുന്നുണ്ട്.

ലൗ ജിഹാദ്, പൗരത്വ നിയമഭേദഗതി:എരിതീയില്‍ എണ്ണയൊഴിക്കരുത്; സിനഡ് സര്‍ക്കുലറിനെതിരേ സഭാ മുഖപത്രത്തില്‍ വൈദികന്റെ ലേഖനം

17 Jan 2020 4:37 AM GMT
കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുകൃത്യമായ അന്വേഷണത്തിന് ശേഷം ലൗ ജിഹാദ് വാദത്തെ തള്ളിക്കളഞ്ഞു.2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്ന എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്.2017 ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.ഏത്രയോ ഹിന്ദു,മുസ് ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി

16 Jan 2020 2:59 PM GMT
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ആലുവ എടത്തല സ്വദേശിയായ എം എസ് ഷമീം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹരജിയുടെ വിശദാംശങ്ങള്‍ ബോധ്യപ്പെട്ട ശേഷം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.വിഷയം ജനുവരി 22ന് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നതും ഇത് സംബന്ധിച്ച് ഹൈക്കോടതികളിലുള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ നിലവിലുള്ളതും പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ച് ഹരജി അടുത്തയാഴ്ചത്തേക്ക് മാറ്റിയത്

സിഎഎ പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം; അമേരിക്കന്‍ സെനറ്റര്‍

16 Jan 2020 4:38 AM GMT
വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍ ബോബ്...

മതേതര വിരുദ്ധ നീക്കത്തിനെതിരെയുള്ള സ്ത്രീ മുന്നേറ്റത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നു: നാഷണല്‍ വിമന്‍സ് ലീഗ്

15 Jan 2020 10:40 AM GMT
സമര രംഗത്ത് ഉള്ള സ്ത്രീകള്‍ക്ക് എതിരെ അക്രമം അഴിച്ചു വിടാനും പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിന് വിറളി പിടിച്ചത് കൊണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ അടി വേരറുക്കും വിധം എന്‍ആര്‍സി,സിഎഎ, എന്‍പിആര്‍ എന്നിവ അടിച്ചേല്‍പ്പിച്ചു കൊണ്ട് വംശീയ ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനാണ് കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ഇന്ത്യ -ആസ്‌ത്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം

15 Jan 2020 4:23 AM GMT
വെള്ള ടി ഷര്‍ട്ടില്‍ നോ എന്‍ആര്‍സി, നോ സിഎഎ, നോ എന്‍പിആര്‍ എന്ന് എഴുതിയാണ് പ്രതിഷേധവുമായി അവര്‍ രംഗത്തെത്തിയത്.

മോദിയേയും അമിത് ഷായേയും വിമര്‍ശിച്ച് പ്രസംഗിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരേ വക്കീല്‍ നോട്ടീസ്

14 Jan 2020 3:24 PM GMT
രാജ്യത്തിന്റെ ഐക്യത്തിനും വൈവിധ്യത്തിനും പരമാധികാരത്തിനും എതിരായി പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

'നിങ്ങള്‍ക്ക് എന്തിനാണ് മുസ്‌ലിം സുഹൃത്തുക്കള്‍്?' സിഎഎ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റിനോട് യുപി പോലിസ്

14 Jan 2020 1:59 PM GMT
ജയിലില്‍ വച്ച് പോലിസ് പീഡിപ്പിച്ചുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും റോബിന്‍ വര്‍മ്മ ആരോപിച്ചു. ഡിസംബര്‍ 20 നാണ് ദി ഹിന്ദുവില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനൊപ്പം വര്‍മ്മയെ അറസറ്റ് ചെയ്തത്.

ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍?: ഡല്‍ഹി തീസ് ഹസാരി കോടതി

14 Jan 2020 9:58 AM GMT
ഡല്‍ഹി പോലിസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണെന്ന്. ജമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?.

പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധം-എന്‍ആര്‍സിയ്ക്കും പൗരത്വ നിയമത്തിനുമെതിരേ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രമേയം

14 Jan 2020 4:00 AM GMT
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ നിയമവിരുദ്ധവും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവരെയും ദലിത് ആദിവാസി ജനതയെയും ലക്ഷ്യം വയ്ക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

തുല്യതയും നീതിയും നടപ്പിലാക്കാന്‍ ജനങ്ങള്‍ തെരുവിൽ അണിനിരക്കണം: മേധാ പട്ക്കർ

13 Jan 2020 5:30 PM GMT
മതാടിസ്ഥാനത്തില്‍ നാടിനെ വിഭജിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തി മതേതര മൂല്യങ്ങളുയര്‍ത്തി ജനങ്ങള്‍ ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് രാജ്യത്ത് കാണുന്നത്.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്റെ പ്രമേയം

13 Jan 2020 2:25 PM GMT
പ്രമേയത്തിനായി ഇടത് വലത് മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ് ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി കൗണ്‍സില്‍ ബഹിഷ്‌കരിച്ചു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ പറഞ്ഞു

ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ നിതീഷ് കുമാര്‍

13 Jan 2020 8:48 AM GMT
പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരേ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പൗരത്വ പ്രക്ഷോഭം; മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

13 Jan 2020 7:22 AM GMT
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡിജിപിയുടെ നിർദേശം.

പൗരത്വ നിയമം: ഭോപ്പാലില്‍ നേതാക്കളടക്കം 48 പേര്‍ ബിജെപി വിട്ടു

13 Jan 2020 7:05 AM GMT
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വീടുതോറും പിന്തുണ തേടി പോകുന്ന സംഭവം നിങ്ങള്‍ കണ്ടിട്ടുണ്ടോ?, രാജിവെച്ച ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ആദില്‍ ഖാന്‍ ചോദിച്ചു.

മോദിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ "ജീവനോടെ കുഴിച്ചുമൂടും: യുപി മന്ത്രി

13 Jan 2020 6:29 AM GMT
അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കെതിരേയാണ് ഉത്തർപ്രദേശ് തൊഴിൽ സഹമന്ത്രി രഘുരാജ് സിങ്ങിന്റെ വിവാദ പരാമർശം.

ഞങ്ങളുടെ സർക്കാർ സിഎഎ പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നു: ബം​ഗാൾ ബിജെപി അധ്യക്ഷൻ

13 Jan 2020 5:01 AM GMT
ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധ ശക്തികൾക്ക് നേരെ വെടിയുതിർത്താണ് ശരിയായ പ്രവർത്തനം കാഴ്ചവെച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; മമതയും മായാവതിയും പങ്കെടുക്കില്ല

13 Jan 2020 4:03 AM GMT
വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമം: ഗൃഹസന്ദർശനത്തിനെത്തിയ അബ്ദുല്ലക്കുട്ടിയെ നാട്ടുകാർ തടഞ്ഞു

12 Jan 2020 11:36 AM GMT
മണക്കാട്, കല്ലാട്ട്മുക്ക് പ്രദേശങ്ങളിലായിരുന്നു അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ലഘുലേഖയുമായി ഗൃഹസന്ദർശനത്തിന് എത്തിയത്.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ എസ്ഡിപിഐ കാംപയിന് തുടക്കം

11 Jan 2020 4:53 PM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 പൊതു പരിപാടികളും വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും ഇതിന്റെ ഭാഗമായി നടത്തും.

എന്‍ആര്‍സിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി

11 Jan 2020 2:28 PM GMT
ഇരിക്കൂര്‍: എന്‍ആര്‍സി പിന്‍വലിക്കുക, സിഎഎ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ടീം കട്ടപ്പാലം പെടയന്‍ങ്കോട്ട് പ്രതിഷേധ...

പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്

11 Jan 2020 11:14 AM GMT
ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനപരിശോധിക്കണം

പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ് എസ് ലക്ഷ്യമിടുന്നത് മുസ് ലിം സമുദായത്തെ, വേണ്ടത്ഒറ്റ മനസോടെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി

10 Jan 2020 5:19 PM GMT
ഭരണഘടനയോടും മതനിരപേക്ഷതയോടും ഒരു പ്രതിബന്ധതയുമില്ലാത്താവരാണ് ആര്‍എസ്എസുകാര്‍. സ്വാതന്ത്ര്യസമരത്തിലും ഒരു പങ്കും വഹിച്ചിട്ടി്ല്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്.ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ മാതൃകയില്‍ ശത്രുക്കളെ നേരിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ജര്‍മ്മനിയിലെ ന്യൂനപക്ഷം മുസ് ലിംകളും ക്രിസ്ത്യാനികളുമാണ്

ഭിന്നിപ്പിക്കലാണ് ആർഎസ്എസ്, ചേർത്തുനിർത്തലാണ് ഇന്ത്യ; കാംപസ് ഫ്രണ്ട് കാംപയിന് തുടക്കമായി

10 Jan 2020 3:01 PM GMT
കാംപയിന്റെ ഭാഗമായ ജസ്റ്റിസ് വാളിന്റെ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഗവ.കോളജിൽ നടന്നു.

സിഎഎ-എന്‍ആര്‍സി: ആശയക്കുഴപ്പമുണ്ടാക്കുന്ന സര്‍വേകള്‍ നിര്‍ത്തിവയ്ക്കണം-പോപുലര്‍ ഫ്രണ്ട്

10 Jan 2020 9:22 AM GMT
എത്രതന്നെ സുതാര്യത അവകാശപ്പെട്ടാലും പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ പിന്‍വലിക്കുന്നതുവരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഇത്തരം സര്‍വേകളുമായി ജനം സഹകരിക്കരുതെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധം; ബിജെപി മൈനോരിറ്റി സെല്‍ സെക്രട്ടറി രാജിവച്ചു

10 Jan 2020 9:10 AM GMT
പൗരത്വ നിയമത്തിന്റെ പേരില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരേ മോശം പരാമര്‍ശം നടത്തുകയാണ്. ഇത് അസഹനീയമാണ്. തന്റെ അഭിപ്രായം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി: സംഘപരിവാര മുഖപത്രത്തിലെ കെസിബിസി വക്താവിന്റെ ലേഖനത്തെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപത വൈദിക സെനറ്റംഗം

9 Jan 2020 11:20 AM GMT
വിഷയത്തില്‍ കെസിബിസിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഫാ. ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി.ജനാധിപത്യത്തിന്റെ നിലനില്‍പ് പ്രതിഷേധിക്കാനുള്ള അവകാശത്തിലാണ്.രാഷ്ട്രവും നീതിയും ഒരുമിച്ചു വരുമ്പോള്‍ താന്‍ നീതിയെ തിരഞ്ഞെടുക്കുമെന്നു ഗാന്ധിജി പറയുകയും 100 വര്‍ഷം മുമ്പു നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു.വിവാദമായ നിയമത്തിനെതിരെ പ്രതികരിക്കുന്നത് അതു ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശത്തെയും മതനിരപക്ഷ തയേയും അപകടപ്പെടുത്തുന്നതു കൊണ്ടാണ്

പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി പരിശോധനയില്‍ ഹിന്ദുക്കളെ രക്ഷിക്കുമെന്ന് ബിജെപി ലഘുലേഖ

9 Jan 2020 5:54 AM GMT
ബംഗാള്‍ ബിജെപി ഞായറാഴ്ച്ച പുറത്തിറക്കിയ 23 പേജുള്ള ലഘുലേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തുതന്നെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നുണ്ട്.

എന്‍ആര്‍സി:അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി

8 Jan 2020 3:10 PM GMT
അഡ്വ.പി കെ ഇബ്രാഹിം,അഡ്വ.മധുസൂതനന്‍,അഡ്വ.അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. വിഷയങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലിയില്‍ വിശദമായി ചര്‍ച നടത്തി

അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ച യുവതികളെ ഭീഷണിപ്പെടുത്തി, എഴ് മണിക്കൂര്‍ തടഞ്ഞു വച്ചു

8 Jan 2020 2:20 AM GMT
ഞങ്ങള്‍ ജനാധിപത്യപരമായ അവകാശം ഉപയോഗിച്ച് പ്രതിഷേധിച്ചപ്പോള്‍ ഇതാണ് പ്രതികരണമെങ്കില്‍ കശ്മീരിലും യുപിയിലും മറ്റും പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനമെന്തായിരിക്കും

പൗരത്വ പ്രക്ഷോഭം: ഭരണഘടനാ മൂല്യങ്ങൾ ലംഘിച്ചു; യുപി സർക്കാരിന് ഹൈക്കോടതി നോട്ടീസ്

8 Jan 2020 1:49 AM GMT
മുംബൈ ഹൈക്കോടതി അഭിഭാഷകൻ അജയ് കുമാർ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന് അയച്ച കത്തിൽ ന്യൂയോർക്ക് ടൈംസ്, ടെലിഗ്രാഫ് എന്നീ രണ്ട് പത്രങ്ങളിലെ റിപോർട്ടുകൾ പരാമർശിച്ചിട്ടുണ്ട്

ബിജെപി ഭീഷണി: അമിത് ഷാ ക്ക് എതിരെ പ്രതിഷേധിച്ച പെൺകുട്ടികൾ ഫ്ലാറ്റ് ഒഴിവാക്കി

7 Jan 2020 3:56 AM GMT
ബിജെപിയുടെ ശക്തി കേന്ദ്രമായ ലജ്പത് നഗറിൽ സംഘാടകരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് പെൺകുട്ടികൾ പ്രതിഷേധമുയർത്തിയത്.

രാവിനെ പകലാക്കി പണ്ഡിതസമൂഹം; സമരാവേശത്തിൽ അനന്തപുരി

6 Jan 2020 5:30 PM GMT
തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ വെള്ളക്കടലാക്കി മാറ്റിയ റാലിയിൽ ആയിരക്കണക്കിന് പണ്ഡിതൻമാർ ഒഴുകിയെത്തിയതോടെ അനന്തപുരിയുടെ പോരാട്ടമണ്ണിൽ പുതുചരിത്രമാണ് പിറന്നത്.

പൗരത്വനിയമവിശദീകരണവുമായി വരുന്നവര്‍ക്കെതിരെ ഗോ ബാക്ക് കാംപയിന്‍ ആരംഭിക്കുമെന്ന് പി ഡി പി

6 Jan 2020 4:36 PM GMT
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നതെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.കാംപയിന്റെ ഉത്ഘാടനം നാളെ മലപ്പുറത്ത് നടക്കും

രാജ്യസ്‌നേഹികളെന്നു പറയുന്ന ആര്‍എസ്എസുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരല്ലെന്ന് അഡ്വ.രശ്മിത രാമചന്ദ്രന്‍

6 Jan 2020 3:46 PM GMT
ഇന്ന് ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പൗരത്വ ഭേദഗതി നിയമം മൂലം രാജ്യത്തെ രാഷ്ട്രപതിയുടെ പിന്‍തലമുറക്കാരും കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുമാണ് പുറത്താകുന്നത്. ഭരണഘടനയിലെ മതനിരപേക്ഷതയക്ക് മങ്ങലേല്‍പിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നും അഡ്വ.രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കി. മുസ് ലിം ഭരണകൂടങ്ങളെ കരിവാരിത്തേച്ചു കൊണ്ടും ഇസ് ലാമിനെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടും ഭരണത്തകര്‍ച്ച മറച്ചുവയ്ക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതയ്ക്ക് മറുപടി പറയേണ്ടത് മതപരമായി സംഘടിച്ചു കൊണ്ടല്ല. മതനിരപേക്ഷതയായിരിക്കണം മറുപടി
Share it
Top