Latest News

അസം: അന്തിമ എന്‍ആര്‍സി പട്ടികയില്‍ നിന്ന് 4795 പേര്‍ കൂടി പുറത്ത്

അതേസമയം പുനപ്പരിശോധനയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന 5404 പേര്‍ ചേര്‍ക്കപ്പെടാതെ പോയതായും കണ്ടെത്തിയെന്ന് സത്യവാങ്മൂലത്തിലുണ്ട്.

അസം: അന്തിമ എന്‍ആര്‍സി പട്ടികയില്‍ നിന്ന് 4795 പേര്‍ കൂടി പുറത്ത്
X

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം തയാറാക്കിയ അസമിലെ അന്തിമ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) ഉള്‍പ്പെട്ട 4,795 പേരെ കൂടി പട്ടികയില്‍ നിന്ന് പുറത്താക്കി. ഇവര്‍ നിയമപരമായി പൗരത്വത്തിന് അര്‍ഹരല്ലെന്ന് സംസ്ഥാന എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പൗരത്വ പട്ടികയിലെ 10,199 പേരുടെ വിവരങ്ങള്‍ സംശയത്തെ തുടര്‍ന്ന് പുനപ്പരിശോധിച്ചപ്പോഴാണ് 4795 അയോഗ്യരെ കണ്ടെത്തിയതെന്ന് എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ പറയുന്നു. അതേസമയം പുനപ്പരിശോധനയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന 5404 പേര്‍ ചേര്‍ക്കപ്പെടാതെ പോയതായും കണ്ടെത്തിയെന്ന് സത്യവാങ്മൂലത്തിലുണ്ട്.


ഡൗട്ട്ഫുള്‍ വോട്ടര്‍മാര്‍, ഡിക്ലയേര്‍ഡ് ഫോറിനേഴ്‌സ്, ഫോറിന്‍ െ്രെടബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും എന്നീ ഗണത്തിലുള്ളവരാണ് ഇതിലുള്‍പ്പെട്ടത്. ഈ വിഭാഗക്കാരെ എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്തില്ല. തന്നെ വിദേശിയായി പ്രഖ്യാപിച്ച ഫോറിനേഴ്‌സ് െ്രെടബ്യൂണലിന്റെ 2019ലെ വിധിക്കെതിരെ റഹിമ ബിഗം എന്ന നല്‍ബാരി ജില്ലക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ടാണ് എന്‍ആര്‍സി കോഓര്‍ഡിനേറ്ററുടെ സത്യവാങ്മൂലം.




Next Story

RELATED STORIES

Share it