- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധപ്പെടുത്തുന്നത് പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗം: പിന്‍മാറണമെന്ന് സിതീറാം യച്ചൂരി

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകള്‍ നടത്താതെ തിരഞ്ഞെടുപ്പ് കമീഷന്‍ പുനരാരംഭിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അര്‍ഹരായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകാനും ഇടയാക്കുന്നതാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
2015ല്‍ സുപ്രിംകോടതി നിര്‍ത്തിവയ്ക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടര്‍മാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തിരഞ്ഞെടുപ്പില്‍ ഒട്ടേറെ യഥാര്‍ഥ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് പുറത്തായി. രാജ്യത്ത് ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാന്‍ നിയമമില്ല. വോട്ടര്‍മാരുടെ ആധാര്‍വിവരങ്ങള്‍ സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷനും നയമില്ല. വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് പറയുന്നു. എന്നാല്‍, ആധാറില്‍ത്തന്നെ ഇരട്ടിപ്പുണ്ടെന്ന് സിഎജി ഓഡിറ്റില്‍ വ്യക്തമാണ്.
തിരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റ സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്. ഇത്തരം പിഴവുകളെക്കുറിച്ചുള്ള കമീഷന്റെ അന്വേഷണ റിപോര്‍ട്ട് വരുംവരെ വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണം. വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കിയ ജനപ്രാതിനിധ്യ നിയമഭേദഗതി 2021 നിലവില്‍വരുന്നതിനുമുമ്പ് സമാഹരിച്ച എല്ലാ ആധാര്‍വിവരങ്ങളും നീക്കംചെയ്യണം. പുതുതായി ബന്ധിപ്പിക്കുന്നതിന്റെ സാങ്കേതികപ്രക്രിയയും സ്വകാര്യതാനയവും രാഷ്ട്രീയപാര്‍ടികളുമായി പങ്കിടണം. ഈ സംവിധാനം ഐച്ഛികമായതിനാല്‍ വോട്ടര്‍പട്ടികആധാര്‍ ബന്ധിപ്പിക്കല്‍ അവസാനിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശം നല്‍കണം.
എന്‍പിആര്‍, എന്‍ആര്‍സി പോലുള്ള പദ്ധതികള്‍ക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കുമെന്നും കത്തില്‍ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
RELATED STORIES
ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അന്തരിച്ചു
16 April 2024 5:39 AM GMTപ്രശസ്ത ഗസല് ഗായകന് പങ്കജ് ഉദാസ് അന്തരിച്ചു
26 Feb 2024 12:18 PM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMTഖ്വാജാ മേരാ ഖ്വാജാ....; ഖവാലിയിലലിഞ്ഞ് കോഴിക്കോട് ബീച്ച് സ്ക്വയര്
16 Sep 2022 3:37 PM GMTജനമഹാ സമ്മേളനം: ആസ്വാദക ഹൃദയം കീഴടക്കി ഇശല് മലബാര് ഖിസ്സ
15 Sep 2022 4:35 PM GMT