ശബരിമല: പോലിസ് നിഷ്‌ക്രിയമാവരുതെന്ന് എസ്ഡിപിഐ
കരുനാഗപള്ളിയില്‍ ആര്‍എസ്എസ് നടത്തിയ മാര്‍ച്ചില്‍ പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോഴും പോലിസ് നോക്കിനിന്നു.
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളില്‍ ഭീതി പടര്‍ത്തി തെരുവില്‍ അഴിഞ്ഞാടുന്ന അക്രമികളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പോലിസിന്റെ നിഷ്‌ക്രിയത്വം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.പുലര്‍ച്ചെ ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട സ്ഥിരീകരണം മുഖ്യമന്ത്രിതന്നെ നടത്തിയത് സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി. ബിജെപിയുടെ അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് പകരം അവര്‍ക്ക് തെരുവില്‍ അഴിഞ്ഞാടാനുള്ള എല്ലാ അവസരവും പോലിസ് ഒരുക്കി. അപ്രതീക്ഷിതമായി സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് സംസ്ഥാനം ഇപ്പോഴുള്ളത്. സംസ്ഥാന വ്യാപകമായി ഗുരുതരമായ രീതിയില്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും തേര്‍വാഴ്ചകളും ബിജെപി നടത്തുമ്പോഴും പോലിസും സര്‍ക്കാരും കാഴ്ചക്കാരായി മാറുകയാണ്. കരുനാഗപള്ളിയില്‍ ആര്‍എസ്എസ് നടത്തിയ മാര്‍ച്ചില്‍ പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോഴും പോലിസ് നോക്കിനിന്നു. സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിലും അക്രമങ്ങള്‍ തുടരാനുള്ള സാധ്യതകള്‍ കണക്കിലെടുത്തു പോലിസ് സംവിധാനത്തെ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT