Kerala

എസ്ഡിപിഐ കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഇനി ക്വാറന്റൈന്‍ സെന്റര്‍

എസ്ഡിപിഐ കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ഇനി ക്വാറന്റൈന്‍ സെന്റര്‍
X

കോട്ടാങ്ങല്‍: കൊവിഡ് മഹാമാരിയില്‍ നിര്‍ധനരോഗികള്‍ക്ക് ആശ്വാസമാവുകയാണ് എസ്ഡിപിഐ കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി. ക്വാറന്റൈന്‍ സംവിധാനമില്ലാത്ത രോഗികള്‍ക്ക് ഓഫിസ് വിട്ടുനല്‍കിയാണ് എസ് ഡിപിഐ മാതൃകയാവുന്നത്. കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ കീഴില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടന കര്‍മം നടത്തിയ എഫ്എല്‍ടിസി സംവിധാനം ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അത് കാരണമായി നിര്‍ധന രോഗികള്‍ അലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി ഓഫിസ് ക്വാറന്റൈന്‍ സംവിധാനത്തിന് വിട്ടുനല്‍കാന്‍ എസ്ഡിപിഐ മുന്നോട്ടുവന്നതെന്ന് മണ്ഡലം പ്രസിഡന്റ് ഷാനവാസ് ചുങ്കപ്പാറ പറഞ്ഞു.

Next Story

RELATED STORIES

Share it