Latest News

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ മല്‍സരിക്കും

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ മല്‍സരിക്കും
X

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍. മല്‍സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ ആവശ്യം സിപിഎം ആവശ്യം തള്ളി. വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്.

കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോര്‍ജ് ഫോണിലൂടെയും ചിലരോട് നേരിട്ടും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ ആവശ്യം തള്ളി. തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണനും മല്‍സരിക്കും.

Next Story

RELATED STORIES

Share it