വ്യാജവാര്‍ത്തക്കെതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പരാതി നല്‍കി

വ്യാജവാര്‍ത്തയെ പറ്റി അന്വേഷിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായും മുസ്തഫ കൊമ്മേരി അറിയിച്ചു.

വ്യാജവാര്‍ത്തക്കെതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പരാതി നല്‍കി

കോഴിക്കോട്: വടകരയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് മത്സര രംഗത്ത് നിന്നു പിന്‍വാങ്ങിയതായി മലയാള മനോരമ അടക്കമുള്ള ദൃശ്യ മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്തയുടെ ഉറവിടം അന്വേഷണ വിധേയമാക്കണമെന്ന് വടകരയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി വരണാധികാരിയും റിട്ടേണിങ് ഓഫിസറുമായ ജില്ലാ കലക്ടര്‍ സാംബശിവറാവു മുമ്പാകെ പരാതി നല്‍കി. വ്യാജവാര്‍ത്തയെ പറ്റി അന്വേഷിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായും മുസ്തഫ കൊമ്മേരി അറിയിച്ചു.

RELATED STORIES

Share it
Top