Kerala

മഴക്കെടുതി: എസ്ഡിപിഐ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചു

മഴക്കെടുതി: എസ്ഡിപിഐ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചു
X

കോഴിക്കോട്: സംസ്ഥാനം മഴക്കെടുതിയില്‍ ദുരിതത്തിലായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അടിയന്തര പ്രാധാന്യം നല്‍കി ആഗസ്ത് 15ന് പാര്‍ട്ടി സംസ്ഥാനത്ത് നടത്താനിരുന്ന സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.

കാവലാള്‍ ജാഥയുടെ നടത്തിപ്പിനായി വിനിയോഗിക്കേണ്ട ഫണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it