Kerala

മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് വ്യാജ പ്രചാരണം; എസ്ഡിപിഐ പയ്യോളി പോലിസില്‍ പരാതി നല്‍കി

എസ്ഡിപിഐയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരേ മുനിസിപ്പല്‍ കമ്മറ്റി പയ്യോളി പോലിസില്‍ പരാതി നല്‍കി.

മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് വ്യാജ പ്രചാരണം;  എസ്ഡിപിഐ പയ്യോളി പോലിസില്‍ പരാതി നല്‍കി
X
പയ്യോളി: മുസ് ലിംലീഗ് പ്രവര്‍ത്തകനേയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ എസ്ഡിപിഐ പയ്യോളി മുനിസിപ്പല്‍ കമ്മറ്റി പരാതി നല്‍കി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ പയ്യോളി പോലിസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി സ്ത്രീകളേയും കുട്ടികളെയും അക്രമിച്ചന്നും അക്രമിക്കാന്‍ വന്നവര്‍ പരുക്കുകളോടെ ആശുപത്രിയിലാണന്നും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ആക്രമണം നടത്തിയവര്‍ കേസില്‍ കുടുങ്ങുമെന്നറിഞ്ഞതോടെ എസ്ഡിപിഐയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമം അത്യന്തം ലജ്ജാകരമാണന്ന് എസ്ഡിപിഐ പയ്യോളി മുനിസിപ്പല്‍ കമ്മറ്റി.

ബുധനാഴ്ച രാത്രി വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയാണ് പാര്‍ട്ടിയുടെ പേരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചതിന് മുസ് ലിംലീഗ് പ്രവര്‍ത്തകനേയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട് കയറി മര്‍ദിച്ചു എന്നായിരുന്നു പ്രചാരണം. എന്നാല്‍, പാര്‍ട്ടിക്ക് ആക്രമണം സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയാണോ വ്യാജ ആരോപണം ഉന്നയിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ഭാരവാഹികള്‍ വ്യക്തമാക്കേണ്ടതുണ്ട്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്ഡിപിഐയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരേ മുനിസിപ്പല്‍ കമ്മറ്റി പയ്യോളി പോലിസില്‍ പരാതി നല്‍കി.


Next Story

RELATED STORIES

Share it