Kerala

ആര്‍ടിഐ നിയമ ഭേഭഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്

ആര്‍ടിഐ നിയമ ഭേഭഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്
X

കൊച്ചി: വിവരാവകാശ നിയമം ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഫയല്‍ സ്വീകരിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സേവന വേതന വ്യവസ്ഥകളും പദവിയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന ഭേദഗതി നിയമം വിവരാവകാശകമ്മീഷന്റെ സ്വയംഭരണാധികാരത്തേയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ആര്‍ടിഐ നിയമഭേദഗതി ഭരണഘടനയിലെ 14, 19, 21, അനുച്ഛേദങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സെപ്റ്റബര്‍ 30 ന് ഹരജി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it