Top

You Searched For "High court"

പാലത്തായി കേസ് ഹൈക്കോടതി ഇന്നു പരിഗണിച്ചില്ല; നാളെ പരിഗണിച്ചേക്കും

6 Aug 2020 9:53 AM GMT
കൊവിഡുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളില്‍ തടസ്സം നേരിട്ടതിനെതുടര്‍ന്ന് ഇന്നു കേസ് പരിഗണിക്കാനായില്ല. നാളെയോ അടുത്ത ദിവസങ്ങളിലോ ഹരജിയില്‍ വിശദമായ വാദം നടക്കും.

പാലത്തായി: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും

28 July 2020 1:48 PM GMT
നാളെ പ്രഥമവിവര റിപോര്‍ട്ടിന്റെ വ്യക്തതയുള്ള പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒമ്പതാം തവണയും തള്ളി

23 July 2020 3:39 PM GMT
എറണാകുളത്ത് ഐ ടി കമ്പനി ജീവനക്കാരനായ നിധീഷ്(27) ആണ് കേസിലെ പ്രതി. 2019 ഏപ്രില്‍ നാലിനാണാണ് നീതു(22) വിനെ കൊലപ്പെടുത്തിയത്.മുന്‍പു ഹരജി തള്ളാനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകായാണെന്നും ഹരജിക്കാരന്‍ ശക്തനാണെന്നും കേസിലെ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

കൊല്ലം എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹരജി വെള്ളാപ്പള്ളി നടേശന്‍ പിന്‍വലിച്ചു

22 July 2020 2:23 PM GMT
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹരജി സര്‍മര്‍പ്പിച്ചാല്‍ പിഴ ചുമത്തുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹരജി പിന്‍ലവിച്ചത്. നേരത്തെ സമാനമായ ഹരജി മറ്റൊരു ബഞ്ച് തീര്‍പ്പാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശന്‍ കോടതിയെ സമീപിച്ചത്

വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യം; ഹൈക്കോടതിയില്‍ ഇടക്കാല ഹരജി

22 July 2020 2:12 PM GMT
ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ നിക്ഷേപിച്ചെന്നു ആരോപിക്കുന്ന കേസിലെ ഹരജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഇടക്കാല ഹരജി സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെയും മക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലാണ് 25 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.ഇടക്കാല ഹരജിയില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ വിശദീകരണം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷണപുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു

കവളപ്പാറ പുനരധിവാസം വൈകുന്നതില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടീസ്

22 July 2020 1:23 PM GMT
മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് ഏക്കര്‍ ഏറ്റെടുത്ത് പുനരധിവാസത്തിനായി സമര്‍പ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി എംഎല്‍എ ഇടപെട്ട് അട്ടിമറിച്ചെന്നും മണ്‍സൂണിനു മുമ്പ് പുനരധിവാസം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനറും ദുരന്തത്തിന്റെ ഇരയുമായ എം എസ് ദിലീപാണ് ഹരജി സമര്‍പ്പിച്ചത്.

ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ മുഴുവന്‍ ജീവനക്കാരുടെയും മുടങ്ങിയ ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

21 July 2020 2:21 PM GMT
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മൂന്നാഴ്ച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശച്ചു. ഭെല്‍ -ഇഎംഎല്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്

കൊട്ടിയൂര്‍ പീഡനം; ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് പ്രതി റോബിന്‍ ഹൈക്കോടതിയില്‍

16 July 2020 8:39 AM GMT
കണ്ണൂരിലെ പ്രത്യേക പോക്സോ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ചിട്ടുള്ള അപ്പീലിലാണ് പുതിയ ഹരജി സമര്‍പ്പിച്ചത്. ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും രണ്ടു മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട.് എന്നാല്‍ റോബിന്റ ആവശ്യംഅനുവദിക്കാനാവില്ലെന്നു പ്രോസിക്യുഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണന്നാണ് സര്‍ക്കാര്‍ നിലപാട്

സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി പൗരാവകാശങ്ങള്‍ നിഷേധിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

15 July 2020 11:45 AM GMT
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തുപേര്‍ നടത്തുന്ന സമരങ്ങള്‍ പോലും പാടില്ലെന്ന ഹൈക്കോടതി നിലപാട് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് വെ...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

14 July 2020 1:54 PM GMT
നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്ന് സര്‍ക്കാര്‍ നാളെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നു അറിയിക്കണം

ആര്‍എസ്എസ് ആസ്ഥാനം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ്: മുസ് ലിം യുവാക്കളെ കോടതി കുറ്റവിമുക്തരാക്കി

13 July 2020 12:51 PM GMT
10 വര്‍ഷം കഠിന തടവ് വിധിച്ച ജല്‍ഗാവ് സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍മേലാണ് നടപടി

മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് വിവരമില്ലെന്ന്; യുപി പോലിസിനോട് ഹൈക്കോടതി വിശദീകരണം തേടി

10 July 2020 1:24 PM GMT
കൊച്ചി: അലഹബാദിലേക്കു പോയ മലയാളി തബ് ലീഗ് പ്രവര്‍ത്തകനെ കുറിച്ച് മാസങ്ങളായി വിവരവുമില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഉത്തര്‍പ്രദേശ് ...

സ്വര്‍ണക്കടത്ത്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

10 July 2020 10:39 AM GMT
സ്വര്‍ണകടത്തില്‍ പ്രധാന പങ്കാണ് സ്വപ്‌നയ്ക്കുളളത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ സ്വപ്‌ന സുരേഷിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.യുഎഇ കോണ്‍സുലേറ്റ് അറിയാതെയാകാം സ്വര്‍ണക്കടത്ത് നടന്നിരിക്കുന്നതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണക്കടത്ത്: കേസ് ഏറ്റെടുത്ത് എന്‍ ഐ എ; സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി 14 ലേക്ക് മാറ്റി

10 July 2020 8:48 AM GMT
കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജി ഹൈക്കോടതിയില്‍ പരിഗണിക്കവെയാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തതായി കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്.സന്ദീപിന്റെ ഭാര്യ,അറസ്റ്റിലായ സരിത്, എന്നിവരുടെ മൊഴികള്‍ രേഖപെടുത്തി. ഇവരുടെ മൊഴികള്‍ പ്രകാരം സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

8 July 2020 2:05 PM GMT
ആലപ്പുഴ സ്വദേശിയായ മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹരജി നല്‍കിയിരിക്കുന്നത്. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിനെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

കൂട്ടുപ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ തുടരന്വേഷണം നടത്താം: ഹൈക്കോടതി

8 July 2020 1:28 PM GMT
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുശില്‍ രാജ് തനിക്കെതിരെ നെടുമങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്.ഒളിവില്‍ പോയ കൂട്ടുപ്രതിയെ പിടികൂടുന്നതുവരെ കാത്തിരുന്നു കുറ്റപത്രം സമര്‍പ്പിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനില്ലെന്നും കോടതി വ്യക്തമാക്കി

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷ് മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; അഭിഭാഷകരെ സമീപിച്ചതായി സൂചന

8 July 2020 5:16 AM GMT
സ്വപ്‌നയുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് സൂചന. ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് ഇന്നോ നാളയോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷ നല്‍കുമെന്ന സൂചനയാണുള്ളത്. അതേ സമയം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുമ്പായിതന്നെ സ്വപ്നയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തുന്നത്.ഇതിനിടയില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ അറ്റാഷയെയില്‍ നിന്നും മൊഴിയെടുക്കാനുള്ള ശ്രമവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്

എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പു കേസ്: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കക്ഷി ചേരാന്‍ വെള്ളാപ്പള്ളി നടേശന്‍

6 July 2020 3:58 PM GMT
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് ആറ് മാസത്തിനകം സമര്‍പ്പിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലവധി കഴിഞ്ഞിട്ടും റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നു അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേസിലെ പരാതിക്കാരനായ സുരേന്ദ്രബാബു നല്‍കിയ ഹരജിയില്‍ കക്ഷിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്

ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം: വിജിലന്‍സ് രേഖകള്‍ കൈമാറുന്നില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഹൈക്കോടതയില്‍

3 July 2020 12:00 PM GMT
വി കെ ഇബ്രാഹിംകുഞ്ഞ് ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പണം കൈമാറിയെന്ന് ആരോപിക്കുന്ന കേസില്‍ വിജിലന്‍സ് രേഖകള്‍ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് കേസ് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. ആറ് തവണ കത്ത് അയച്ചിട്ടും അന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ വിജിലന്‍സ് കൈമാറിയില്ലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സര്‍ക്കാരിനോട് ഹൈക്കോടതിവിശദീകരണം തേടി

1 July 2020 2:24 PM GMT
ബാലാവകാശ കമ്മിഷന്‍ അംഗമാകാന്‍ അപേക്ഷ നല്‍കിയിരുന്ന അഭിഭാഷകന്‍ പ്രശാന്ത് രാജനാണ് ഹരജി സമര്‍പ്പിച്ചത്. വിജ്ഞാനപനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം നടത്തിയതെന്നും തസ്തികയ്ക്കാവശ്യമായ മാനദണ്ഡത്തില്‍ മാറ്റം വരുത്തി യോഗ്യത കുറഞ്ഞയാളെ നിയമിച്ചുവെന്നാണ് ഹരജിയിലെ ആരോപണം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തള്ളി

29 Jun 2020 2:04 PM GMT
കേസില്‍ ഫ്രാങ്കോ മുളയക്കല്‍ നല്‍കിയ പുനപരിശോധന ഹരജി വിധി പറയാനായി കോടതി മാറ്റി. തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്സോ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹരജി തള്ളിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയാണ് വിധി പറയാന്‍ മാറ്റിയത്. നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി തള്ളി

പാലത്തായി പോക്‌സോ കേസ് നാളെ ഹൈക്കോടതിയില്‍; ക്രൈംബ്രാഞ്ച് നിലപാട് നിര്‍ണായകം

29 Jun 2020 10:48 AM GMT
പ്രതി റിമാന്റിലായിട്ട് രണ്ടര മാസം പിന്നിടുമ്പോഴും കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന്റെയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമോ എന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശങ്ക.

മാധ്യമസ്ഥാപനങ്ങളിലെ ശമ്പളക്കുടിശ്ശിക: പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

26 Jun 2020 11:45 AM GMT
ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലും ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹരജി ഫയല്‍ ചെയ്തത്.

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

24 Jun 2020 1:55 PM GMT
ജഡ്ജിയായ ഹണി എം വര്‍ഗീസിനെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. കേസിന്റെ വിചാരണ പകുതി ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് വനിതാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവ് വന്നത്

മെഡിക്കല്‍ പ്രവേശന പരീക്ഷ:ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുളള സാധ്യത ആരാഞ്ഞ് ഹൈക്കോടതി

23 Jun 2020 2:52 PM GMT
ഇക്കാര്യത്തില്‍ നിലപാട് തേടി വിദേശകാര്യം, വ്യോമയാനം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളെ കോടതി കക്ഷി ചേര്‍ത്തു. ഈ മാസം 29 നകം നിലപാടറിയിക്കാനാണ് ഹൈക്കോടതി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിബന്ധന: സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം

22 Jun 2020 3:25 PM GMT
ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പി ച്ച ഹരജികളിലാണ് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നല്‍കിയത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുകയായിരുന്നു

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

22 Jun 2020 1:08 AM GMT
കൊച്ചി: ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി ഹൈ...

കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ്: കേരള സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കി പ്രവാസി ലീഗല്‍ സെല്‍

18 Jun 2020 1:21 AM GMT
ജൂണ്‍ 20 മുതല്‍ നാട്ടിലേയ്ക്കു വരണമെങ്കില്‍ പരിശോധന നടത്തി കൊവിഡ് ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ നാട്ടിലേക്കുവരാന്‍ സാധിക്കുകയുള്ളൂ എന്ന് കാണിച്ച് ജൂണ്‍ 11ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കത്തും തുടര്‍ന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യുഷന്‍

16 Jun 2020 2:29 PM GMT
കേസിലെ മുഴുവന്‍ ഫയലും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി പ്രോസിക്യുഷനു നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്ന ജൂണ്‍ 26 നു വിചാരണ കോടതിയിലുള്ള ഫയല്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കോട്ടയത്തെ അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചത്

ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് നടപ്പില്‍ വന്നു

15 Jun 2020 3:46 PM GMT
ആദ്യപടിയായി ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളുമാണ് ഇ ഫയലിംഗിലേക്ക് മാറ്റിയത്. ഇതിനായി അഭിഭാഷകര്‍ സിഐഎസ് ഡേറ്റ ബേസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു നമ്പര്‍ സമ്പാദിക്കണം.ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ തൊട്ടടുത്ത ദിവസം തന്നെ തീര്‍പ്പാക്കാന്‍ ഉതകുന്ന വിധത്തിലാണ് പുതിയ സംവിധാനം

അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

15 Jun 2020 3:31 PM GMT
2018 ജൂലൈയിലെ ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ണായക വിധി

കാലവര്‍ഷം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സൂഷ്മമായി നിരീക്ഷിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

5 Jun 2020 2:37 PM GMT
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിനോടകം വൈദ്യുതി വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ചില ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമുകളിലെ പ്രതിദിന ജലനിരപ്പ് വിലയിരുത്താന്‍ മേയ് മാസത്തില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവാര അവലോകനങ്ങള്‍ നടക്കുന്നുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു

ഓണ്‍ലൈന്‍ ക്ലാസ്: ഇപ്പോള്‍ നടക്കുന്നത് ട്രയല്‍മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

4 Jun 2020 8:02 AM GMT
ജൂണ്‍ 14 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതേ രീതിയില്‍ ട്രയല്‍ ആയി തുടരും.വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമെ ക്ലാസുകള്‍ ആരംഭിക്കു.പഠനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ടിവി,സ്മാര്‍ട് ഫോണ്‍ എന്നിവ ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിന്‍രെ സഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

കൊവിഡ്: ക്വാറന്റൈന് പ്രവാസികള്‍ പണം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

1 Jun 2020 2:34 PM GMT
ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുവരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമക്കിയതിനെ തുടര്‍ന്ന് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടികാട്ടിയാണ് ഹൈക്കോടതി നടപടി

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പിന്‍വലിച്ചു

29 May 2020 3:59 PM GMT
പ്രതികളായ വിഷ്ണു, ഹിലാല്‍, റിയാസ്, നാദിം എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും തന്റെ ഭാഗം കൂടി കേള്‍ക്കാതെ നല്‍കിയ ജാമ്യ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ ഹരജി സമര്‍പ്പിച്ചിരുന്നു
Share it