ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാല്‍സംഗ കുറ്റവും ചുമത്തി
താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. പൊതുവേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോലിസ് ബലാല്‍സംഗ കുറ്റവും ചുമത്തി. നേരത്തെ ഇദ്ദേഹത്തിനെതിരേ പോക്‌സോ കേസെടുത്തിരുന്നു. അതേസമയം, ഒളിവില്‍ കഴിയുന്ന ഷഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യേപക്ഷയില്‍ ആരോപിക്കുന്നു. പൊതുവേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബലാല്‍സംഗ കുറ്റവും ചുമത്തിയതെന്ന് പോലിസ് പറഞ്ഞു. പീഡനത്തിന് ഇരയായതായി 15കാരിയായ പെണ്‍കുട്ടി വനിതാ പോലിസിനും വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്ടര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മൊഴി നല്‍കിയിരുന്നു. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയത് മനപ്പൂര്‍വ്വമാണെന്നും മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലിസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ പെണ്‍കുട്ടി മൊഴി നല്‍കാതിരുന്നതിനാല്‍ ഇദ്ദേഹം ഇമാമായി ജോലി ചെയ്തിരുന്ന പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് പോക്‌സോ കേസെടുത്തത്. അന്വേഷണത്തോട് ഇപ്പോള്‍ കുടുംബം സഹകരിക്കുന്നതായും മാതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതുവരെ പെണ്‍കുട്ടി ഒന്നും പറയാതിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഇതിനായി ഡിവൈഎസ്പി ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT