യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിനെയുമായി പോലിസിന്റെ തെളിവെടുപ്പ്
പ്രതി വിജയ് ബാബു കുറ്റം ചെയ്തതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു വെന്നു കൊച്ചി ഡിസിപി പറഞ്ഞു. പനമ്പിള്ളി നഗറിലെ ഫ് ളാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി

കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കൊച്ചി ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയിരുന്നു.
തന്നെ പീഡനത്തിരായിക്കിയെന്ന് നടി പരാതിയില്‍ പറഞ്ഞ പനമ്പിള്ളി നഗറിലെ ഫ് ളാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.കേസില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്തുവെങ്കിലും കോടതിയുടെ ഉത്തരവുളളതിനാല്‍ വിജയ് ബാബുവിനെ പോലിസ് ജാമ്യത്തില്‍ വിടും എന്നാല്‍ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം വീണ്ടും വിജയ് ബാബു ഹാജരാകണം.
ഇന്ന് രാവിലെ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായ വിജയ് ബാബുവിനെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.അടുത്ത ദിവസവും വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും സ്വകാര്യ ഹോട്ടലില്‍ ഉള്‍പ്പെടെ തെളിവെടുപ്പും തുടരുമെന്നാണ് വിവരം.
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT