Kerala

ബിഷപിനെതിരായ ബലാല്‍സംഗ കേസ്: വിചാരണ അട്ടിമറിക്കാന്‍ ബിഷപ് ഫ്രാങ്കോയും കൂട്ടരും ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍

ബിഷപ് ഫ്രാങ്കോയും ഒപ്പമുള്ളവും കേസിന്റെ വിചാരണ നടക്കാതിരിക്കാന്‍ മനപൂര്‍വം നിട്ടിക്കൊണ്ടുപോകുകയാണ്.ഒരോ തവണയും കോടതിയുടെ അവധികഴിയുമ്പോള്‍ ബിഷപ് ഫ്രാങ്കോയുടെ പലതരം മെസേജുകള്‍ കാണാമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.ഇരായാക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന തങ്ങളെ അപമാനിച്ചുകൊണ്ടും തങ്ങള്‍ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നവരുടെയും വിശ്വാസികളുടെയും ആത്മവിശ്വാസം തകര്‍ക്കുന്നതിനും അവരുടെ മനസില്‍ തങ്ങളോടുള്ള വിശ്വാസവും സ്‌നേഹവും ഇല്ലാതാക്കുന്നതിനായി പല തരത്തിലുള്ള മെസേജുകള്‍ വരുന്നുണ്ട്

ബിഷപിനെതിരായ ബലാല്‍സംഗ കേസ്:  വിചാരണ അട്ടിമറിക്കാന്‍ ബിഷപ് ഫ്രാങ്കോയും കൂട്ടരും ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍
X

കൊച്ചി:കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്തുവെന്ന ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോയി കേസ് അട്ടിമറിക്കാനാണ് ബിഷ്പ് ഫ്രാങ്കോയും അദ്ദേഹത്തിന്റെ അനുയായികളും ശ്രമിക്കുന്നതെന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്തീകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബിഷപ് ഫ്രാങ്കോയും ഒപ്പമുള്ളവും കേസിന്റെ വിചാരണ നടക്കാതിരിക്കാന്‍ മനപൂര്‍വം നിട്ടിക്കൊണ്ടുപോകുകയാണ്.ഒരോ തവണയും കോടതിയുടെ അവധികഴിയുമ്പോള്‍ ബിഷപ് ഫ്രാങ്കോയുടെ പലതരം മെസേജുകള്‍ കാണാമെന്ന്് സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഇരായാക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന തങ്ങളെ അപമാനിച്ചുകൊണ്ടും തങ്ങള്‍ക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നവരുടെയും വിശ്വാസികളുടെയും ആത്മവിശ്വാസം തകര്‍ക്കുന്നതിനും അവരുടെ മനസില്‍ തങ്ങളോടുള്ള വിശ്വാസവും സ്‌നേഹവും ഇല്ലാതാക്കുന്നതിനായി പല തരത്തിലുള്ള മെസേജുകള്‍ വരുന്നുണ്ട്.ഇതെല്ലാം കേസ് അട്ടിമറിക്കുന്നതിന് ലക്ഷ്യം വെച്ചാണ്.ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തത് തന്നെ തങ്ങളടക്കം സമരം ചെയ്തതിനെ തുടര്‍ന്നാണ്.തുടര്‍ന്ന് കുറ്റപത്രം നല്‍കുന്നതും നീട്ടിക്കൊണ്ടുപോയി.വിചാരണയുടെ സമയത്തും അതുതന്നെയാണ് കാണുന്നത്.അനന്തമായി നിട്ടിക്കൊണ്ടുപോകുകയാണെന്നും സിസ്റ്റര്‍ അനുപ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതിക്കു നല്‍കിയ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കുന്നില്ലെങ്കില്‍ ഫോറന്‍സിക് ലാബിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്നതിനെകുറിച്ച്ആ ലോചിക്കും.പ്രോസിക്യൂട്ടര്‍ അവധിയിലായിരുന്നുവെന്നു പറയുന്നത് കാരണമല്ലെന്നും സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it