മഴക്കെടുതി: ആലപ്പുഴയിലും കോട്ടയത്തും ചില സ്‌കൂളുകള്‍ക്ക് അവധി

മഴക്കെടുതി: ആലപ്പുഴയിലും കോട്ടയത്തും ചില സ്‌കൂളുകള്‍ക്ക് അവധി

ആലപ്പുഴ: മഴക്കെടുതി കാരണം ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം താലൂക്കിലെ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ തിരുവാര്‍പ്പ്, ഗവ. യുപി സ്‌കൂള്‍ തിരുവാര്‍പ്പ്, ഗവ. യുപി സ്‌കൂള്‍ അയര്‍ക്കുന്നം, ഗവ. യുപി സ്‌കൂള്‍ ചിങ്ങവനം. ചങ്ങനാശേരി താലൂക്കിലെ ഗവ. എല്‍പിഎസ് പെരുന്ന, ഗവ. യുപിഎസ് പെരുന്ന വെസ്റ്റ്, സെന്റ് ജോസഫ് എല്‍പിഎസ് ളായിക്കാട്, സെന്റ് ജെയിംസ് എല്‍പിഎസ് പണ്ടകശാലകടവ്, ഗവ. സ്‌കൂള്‍ വാഴപ്പള്ളി, വൈക്കം താലൂക്കിലെ ഗവ. എല്‍പിഎസ് തോട്ടകം, സെന്റ് മേരീസ് എല്‍പിഎസ് ഇടയാഴം, മീനച്ചില്‍ താലൂക്കിലെ സെന്റ് പോള്‍സ് എച്ച്എസ്എസ് മൂന്നിലവ് എന്നീ സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.RELATED STORIES

Share it
Top