Kerala

പുല്‍വാമ ആക്രമണം: കൊല്ലപ്പെട്ട ജവാന്റെ വസതിയില്‍ മമ്മൂട്ടിയെത്തി

വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട്ടില്‍ നടന്‍ അബു സലീമിനും സുഹൃത്ത് ബാദുഷയ്ക്കും ഒപ്പമാണ് മമ്മൂട്ടി സന്ദര്‍ശിച്ചത്.

പുല്‍വാമ ആക്രമണം: കൊല്ലപ്പെട്ട ജവാന്റെ വസതിയില്‍ മമ്മൂട്ടിയെത്തി
X

കല്‍പ്പറ്റ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫിലെ ഹവില്‍ദാര്‍ വി വി വസന്തകുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാളത്തിന്റെ നടന്‍ മമ്മൂട്ടിയെത്തി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട്ടില്‍ നടന്‍ അബു സലീമിനും സുഹൃത്ത് ബാദുഷയ്ക്കും ഒപ്പമാണ് മമ്മൂട്ടി സന്ദര്‍ശിച്ചത്. 11.30 ഓടെ വീട്ടിലെത്തി വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

അരമണിക്കൂറോളം വസന്തകുമാറിന്റെ വീട്ടില്‍ അദ്ദേഹം ചെലവഴിച്ചു. പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തിലെത്തി മമ്മൂട്ടി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. വീട്ടില്‍നിന്ന് അരകിലോമീറ്ററോളം അകലെയുള്ള കുടുംബശ്മശാനത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നാണ് മമ്മൂട്ടി പോയത്. മമ്മൂട്ടിയുടെ സന്ദര്‍ശനമറിഞ്ഞ് വന്‍ജനാവലി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.

Next Story

RELATED STORIES

Share it