Latest News

സഹോദര്യ സന്ദേശം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഈദ് ഗാഹുകൾ

സഹോദര്യ സന്ദേശം പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഈദ് ഗാഹുകൾ
X

മലപ്പുറം: വിശുദ്ധ റമദാനില്‍ വിശ്വാസി സമൂഹം നേടിയെടുത്ത വിശുദ്ധിയും മൂല്യങ്ങളും കാത്തു സൂക്ഷിക്കുവാനും, സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുവാനും ഈദുല്‍ ഫിത്വ്‌ര്‍ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. സംഘടിപ്പിച്ച ഈദ്ഗാഹുകൾ ആഹ്വാനം ചെയ്തു.

വിശ്വാസ വിമലീകരണവും മൂല്യവത്തായ ജീവിത ക്രമവുമാണ് റമദാനിലൂടെ നാം നേടിയെടുത്തത്. അശരണരെ സഹായിക്കുവാനും അവരുടെ ഉയര്‍ച്ചക്ക് വേണ്ടിയും നാം നടത്തിയ പരിശ്രമങ്ങള്‍ തുടരുവാൻ സാധിക്കണം.

യുദ്ധവും അക്രമങ്ങളും ഒന്നിനും പരിഹാരമല്ല. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളാനും ശബ്ദിക്കുവാനും നമുക്ക് കഴിയണം.

മർദ്ദിതർക്കും, ഫലസ്തീന്‍ ജനതക്ക് വേണ്ടിയും പ്രാര്‍ഥിക്കുവാനും, ഇസ്രാഈലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ നിലയുറപ്പിക്കാനും തയ്യാറാവണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു

ലോകത്തെവിടെയുമുള്ള നന്മകളും, പ്രയാസങ്ങളും എല്ലാവരുടേതുമാണെന്ന മാനവിക ബോധം നാം വളർത്തിയെടുക്കണമെന്നും ഖത്വീബ് ഓർമ്മപ്പെടുത്തി.

ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത ക്രമമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശ്വാസ മൗലികതക്ക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും. ഈദ് ഖുതുബയിൽ ഖത്തീബുമാർ ഉദ്ബോധനം നടത്തി..

ച ങ്കുവെട്ടി സൈൻ ഹോട്ടലിൽ പാർക്കിഗ് ഗ്രൗണ്ടിൽ നടന്ന സംഘടിപ്പിച്ച ഈദ് ഗാ ഹിന് വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ നേതൃത്വം നൽകി.

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ ഈദ് ഗാഹുകളിൽ പങ്കാളികളായി .ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ഈദ്ഗാഹിൽ വെച്ച് ഫണ്ട് ശേഖരണം നടത്തി.

ക്ലാരി മൂച്ചിക്കൽ സലഫി മസ്ജിദ്ന് സമീപം നടന്ന ഈദ് ഗാഹിന്ഷബീബ് സ്വലാഹി നേതൃത്വം നൽകി

പറപ്പൂർ സലഫി മസ്ജിദിനു സമീപം, അബ്ദുറഹ്മാൻ അൻസാരി പറപ്പൂർ നേതൃത്വം നൽകി

പൂക്കിപറമ്പ് മോഡേൻഹോസ്പിറ്റൽ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന ഈ ഗഗാഹിന് ഇർഫാൻ സ്വലാഹി നേതൃത്വം നൽകി

ഒതുക്കുങ്ങൾ സലഫി മസ്ജിദിന് സമീപം മുനവ്വിർ ഫൈറൂസ് നേതൃത്വം നൽകി

Next Story

RELATED STORIES

Share it