Latest News

പറവൂരിൽ വി ഡി സതീശനെതിരേ ഇ ടി ടൈസൺ

പറവൂരിൽ വി ഡി സതീശനെതിരേ ഇ ടി ടൈസൺ
X

കൊച്ചി: പറവൂരില്‍ വി ഡി സതീശനെതിരേ മൽസരത്തിന് ഇ ടി ടൈസൺ .നിലവില്‍ കയ്പമംഗലം എംഎല്‍എയാണ് ഇ ടി ടൈസണ്‍. രണ്ട് ടേമിന് ശേഷമാണ് ഇ ടി ടൈസണ്‍ പറവൂരില്‍ എത്തുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ നിക്‌സണ്‍ ആയിരുന്നു സതീശന്റെ പ്രധാന എതിരാളി. എന്നാല്‍ 21,301 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സതീശന്‍ വിജയിക്കുകയായിരുന്നു. സതീശന്‍ 82,264 വോട്ടുകള്‍ നേടിയപ്പോള്‍ നിക്‌സന്‍ നേടിയത് 60,963 വോട്ടുകളായിരുന്നു.

2001 മുതല്‍ പറവൂരില്‍ നിന്നുള്ള എംഎല്‍എയായ സതീശന്‍ ഇത്തവണ പ്രതിപക്ഷ നേതാവ് എന്ന ലേബലിലാണ് മൽസരത്തിനിറങ്ങുന്നത്.സതീശനെതിരേ ടൈസണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐയുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it