പ്രതീക്ഷിത ഒഴിവുകള്‍ 31നകം അറിയിക്കണം; വീഴ്ച വരുത്തിയാല്‍ നടപടി
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം: 2019 കലണ്ടര്‍ വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെയും 31നകം അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
പിഎസ്‌സി മുഖേന നിയമനം നടത്തുന്ന നിരവധി വകുപ്പുകളിലെയും/ പൊതുമേഖല സ്ഥാപനങ്ങളിലെയും/ സര്‍വകലാശാലകളിലെയും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ നിയമനാധികാരികള്‍/ വകുപ്പ് തലവന്‍മാര്‍ പ്രതീക്ഷിത ഒഴിവുകള്‍ കഴിഞ്ഞ സപ്തംബര്‍ ഒന്നിനകം റിപോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പലരും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈമാസം 31 വരെ സമയം നല്‍കിയതും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചത്.
RELATED STORIES
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT