Latest News

തെരുവുനായ ആക്രമണം; ആലപ്പുഴയില്‍ യുവാവിന് കടിയേറ്റത് 42 തവണ

ഗുരുതരമായി പരിക്കേറ്റ് യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തെരുവുനായ ആക്രമണം; ആലപ്പുഴയില്‍ യുവാവിന് കടിയേറ്റത് 42 തവണ
X

ആലപ്പുഴ: ചെറിയനാട്ടില്‍ തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൊന്‍മലമേലില്‍ ആനന്ദരാജ്(35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്. ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആഴത്തിലുള്ള മുറിവുകളേറ്റ ആനന്ദരാജിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it